മേഖലയില്‍ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കുന്നു; രണ്ട് ദിവസത്തിനിടെ പിടിച്ചത് 10 കിലോയോളം പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍

By | Wednesday July 26th, 2017

SHARE NEWS

നാദാപുരം: കല്ലാച്ചി ടൗണിലെ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ നാദാപുരം ഗ്രാമ പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. നാദാപുരം ഗ്രാമ പഞ്ചായത്തില്‍ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ക്ക് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പരിശോധനന.

 

ടൗണിലെ നൂറോളം കടകളിലിലാണ് പരിശോധന നടത്തിയത്. ഇതില്‍ ആറു കടകളില്‍ നിന്ന് മാത്രം പത്തു കിലോയോളം പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. കല്ലാച്ചിയിലെ ഫില്ലി റെസ്റ്റോറന്റ്, സമീര്‍ സ്റ്റേഷനറി, സിറ്റി മെറ്റല്‍സ്, ചാലില്‍ മുഹമ്മദിന്റെ പച്ചക്കറിക്കട എന്നിവിടങ്ങളില്‍ നിന്നും നിരോധിച്ച പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ പിടികൂടി. കൂടാതെ നീതി സാരീസ്, കൃഷ്‌ണേന്ദു കളക്ഷന്‍സ് എന്നിവിടങ്ങളില്‍ നിന്നും ലൈസന്‍സ് ഇല്ലാതെ സൂക്ഷിച്ച ക്യാരി ബാഗുകള്‍ പിടികൂടി.

ടൗണിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ആറായിരം രൂപ പിഴ ഈടാക്കി. കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതര്‍ നാദാപുരം ടൗണില്‍ നടത്തിയ പരിശോധനയില്‍ 30 കിലോഗ്രാം പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ പിടിച്ചെടുക്കുകയും പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. നാദാപുരം ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ്ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വി.സി.സുരേന്ദ്രന്‍, എം.ടി.പ്രജിത്ത് എന്നിവര്‍ പങ്കെടുത്തു. അടുത്ത ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി പി.എം.സുരേഷ്ബാബു അറിയിച്ചു.

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read