ക​ട്ടി​പ്പാ​റയിലെ ഉരുള്‍ പൊട്ടല്‍ കുട്ടികളടക്കം നാലുപേര്‍ മരിച്ചു ; കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

By | Thursday June 14th, 2018

SHARE NEWS

താ​മ​ര​ശേ​രി:ക​ട്ടി​പ്പാ​റയിലെ ഉരുള്‍ പൊട്ടല്‍ കുട്ടികളടക്കം നാലുപേര്‍ മരിച്ചു ; കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു  കോ​ഴി​ക്കോ​ട് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ഇ​തി​ല്‍ മൂ​ന്നു​പേ​ര്‍ കു​ട്ടി​ക​ളാ​ണ്. കാ​ണാ​താ​യ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​ഞ്ച് വീ​ടു​ക​ള്‍ ഒ​ലി​ച്ചു പോ​യി.

ക​രി​ഞ്ചോ​ല സ്വ​ദേ​ശി അ​ബ്ദു​ൾ സാ​ലീ​മി​ന്‍റെ മ​ക്ക​ളാ​യ ദി​ൽ​ന(9)​യും സ​ഹോ​ദ​ര​ൻ മുഹമ്മദ് ഷഹബാസും (3) കരിഞ്ചോലയില്‍ ജാഫറിന്‍റെ ഏഴ് വയസുള്ള മകനും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ ആ​ളു​ക​ളെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഹ​സ​ൻ, അ​ബ്ദു​ൾ റ​ഹ്മാ​ൻ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ് ഇ​ത് ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

നാ​ട്ടു​കാ​രും പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. 48 അം​ഗ കേ​ന്ദ്ര ദു​ര​ന്തനി​വാ​ര​ണ സേ​ന കോ​ഴി​ക്കോ​ട്ടേ​ക്ക് വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കോ​ഴി​ക്കോ​ട്ട് ക​ക്ക​യം, പു​ല്ലൂ​രാ​മ്പാ​റ, ക​രി​ഞ്ചോ​ല, ച​മ​ല്‍, ക​ട്ടി​പ്പാ​റ, വേ​ന​പ്പാ​റ മേ​ഖ​ല​യി​ലാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​വ​ണ്ണ ചാ​ത്ത​ല്ലൂ​രി​ലും ആ​ന​ക്ക​ല്ലി​ലും ഉ​രു​ള്‍​പൊ​ട്ടി.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read