മഴക്കെടുതി സര്‍ക്കാര്‍ സ്‌പെഷ്യല്‍ പാക്കേജ് നടപ്പിലാക്കണം – പാറക്കല്‍ അബ്ദുള്ള

By | Saturday August 11th, 2018

SHARE NEWS

നാദാപുരം: കേരളത്തില്‍ പ്രകൃതിക്ഷോഭം മൂലം ദുരിതത്തിലായ കര്‍ഷകരുടെ കണ്ണീരൊപ്പു ന്നതിന് കേന്ദ്ര കേരള സര്‍ക്കാറുകള്‍ സ്‌പെഷ്യല്‍ പേക്കേജ് പ്രഖ്യാപിക്കണമെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ ആവശ്യപ്പെട്ടു.കേന്ദ്ര-കേരള സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ നാദാപുരം നിയോജക മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വാണിമേലില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് സുപ്പികൊമ്മോടന്‍ കണ്ടി അദ്ധ്യക്ഷന വഹിച്ചു.അഹമ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി ,എന്‍.കെ.മുസ്ല മാസ്റ്റര്‍, മണ്ടോടി ബഷീര്‍ മാസ്റ്റര്‍ ,തെങ്ങലക്കണ്ടി അബ്ദുള്ള, എം കെ മജീദ്, സി.വി.മൊയ്തീന്‍ ഹാജി, വി.കെ.കുഞ്ഞാലി മാസ്റ്റര്‍ ,അഷ്‌റഫ് കൊറ്റാല, ടി.വി.കുഞ്ഞമ്മദ് ഹാജി, അഹമ്മദ് കുട്ടി മുളിവയല്‍ എന്നിവര്‍ പ്രസംഗിച്ചു.നിയോജക മണ്ഡലം സിക്രട്ടറി അബ്ദുള്ള വല്ലം കണ്ടത്തില്‍ സ്വാഗതവും, ടി.സി.അന്ത്രു ഹാജി നന്ദിയും പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read