പെരുമഴ; കല്ലാച്ചിയും പുറമേരിയും വെള്ളത്തില്‍

By | Thursday June 14th, 2018

SHARE NEWS

നാദാപുരം : ഇന്ന് രാവിലെ മുതല്‍ യിത കനത്ത മഴയില്‍ നാദാപുരം മേഖലയിലെ മിക്ക ടൌണ്കളും  വെള്ളത്തിനടിയിലായി. പയന്തോങ്ങില്‍  മുതല്‍ കല്ലാച്ചി    ടൌണ്‍ വരെയും കക്കംവെള്ളി മുതല്‍ പുറമേരി ടൌണ്‍ വരെയും പൂര്‍ണമായും വെള്ളത്തിലാണ് . പുറമേരി- കുനിങ്ങട് റോഡ്‌, നാദാപുരം ചേറ്റുവട്ടി,   മുടവന്തേരി- ഇരുന്നവുരുമ്മൽഎന്നിവിടങ്ങളിലെല്ലാം  വെള്ളം കയറിയിട്ടുണ്ട്.

 

കല്ലാച്ചി-വാണിമേൽ റോഡിന്റെ തുടക്കത്തിൽ അശാസ്ത്രീയമായി നിർ മിച്ച ഡ്രയിനേജ്‌ കാരണം 3ആം വാർഡിലെ മവ്വഞ്ചേരി ഭാഗം വെള്ളത്തിൽ മുങ്ങി. വാണിമേൽ റോഡിലെ ഡ്രയിനേജ്‌ വളയം റോഡിലേക്ക്‌ ബന്ധിപ്പിച്ച്‌ നിർ മാണ പ്രവൃത്തി ആരംഭിച്ചപ്പോൾ തന്നെ പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരോട്‌ ഇതുണ്ടാകുന്ന ബുദ്ദിമുട്ട്‌ സൂചിപ്പിച്ച്‌ രേഖാമൂലം മെമ്പറെന്ന നിലയിൽ ഞാൻ പരാതി നൽകിയതാൺ.റോഡിന്റെ ഇരുഭാഗത്തും ഡ്രയിനേജ്‌ ഉണ്ടാക്കുമെന്നും ഒരുഭാഗത്തെ വെള്ളം മാത്രമേ വളയം റോഡ്‌ ഡ്രയിനേജിലേക്ക്‌ ഒഴിക്കൂ എന്നും ഉറപ്പ്‌ നൽകിയെങ്കിലും അങ്ങിനെ ഇരുഭാഗത്തും ഡ്രയിനേജ്‌ നിർമിക്കാതെ കൈതാക്കോട്ട മുതലുള്ള റോഡിലെയും ഉയർന്ന പ്രദേശത്തെയും വെള്ളം മുഴുവൻ ഇപ്പോൾ വളയം റോഡിലെ ഡ്രയിനേജ്‌ വഴി മവ്വ ഞ്ചേരി കാക്കാറ്റിക്കൊയിലോത്ത്‌ കളാചേരി താഴ ഇടവഴിയിലൂടെ ഒഴുക്കുകയാൺ ചെയ്യുന്നത്‌. ഈ ഭാഗങ്ങളിലുള്ള വീട്ടിൽ താമസിക്കാൻ പറ്റാത്ത അവതയാണിപ്പോൾ

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read