ഒളിവിലാണെന്ന വാര്‍ത്ത പോലീസ്‌ കെട്ടിച്ചമച്ചത് ;ഞാന്‍ വീട്ടില്‍ തന്നെയുണ്ടെന്ന്‍ അറിയിച്ച് രജീഷിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്

By | Friday December 23rd, 2016

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

വടകര:നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ ബന്ധുക്കളെ സഹായിച്ചെന്ന പേരില്‍ കഴിഞ്ഞ ദിവസം പോലീസ് യുഎപിഎ ചുമത്തിയ എടച്ചേരി സ്വദേശി രജീഷ് കൊല്ലങ്കണ്ടി താന്‍ വീട്ടില്‍ തന്നെയുണ്ടെന്ന്‍ അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.ഒളിവിലാണെന്ന വാര്‍ത്ത പോലീസ് കെട്ടിച്ചമച്ചതാണെന്നും രജീഷ് ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നുണ്ട്.ഇന്നലെ വൈകുന്നേരമാണ് രജീഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. രാജീഷിനെതിരെയുള്ള കേസ് അന്വേഷണത്തെക്കുറിചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല എന്നാണു എടച്ചേരി പോലീസ് പറയുന്നത്.വയനാടില്‍ രാജീഷിനെതിരെ ഉള്ള കേസിനെ കുറിച്ച് അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും പോലീസ് പറയുന്നു.

രജീഷിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ രൂപം

എം.എൻ രാവുണ്ണിക്ക് ഒളിവിൽ കഴിയാൻ സഹായമൊരുക്കിയെന്ന പോലീസ് കഥ പോലെ മറ്റൊന്നാണ്, ഞാൻ ഒളിവിലാണെന്ന വാർത്ത. ഞാൻ എൻ്റെ നാട്ടിലുണ്ട്. എൻ്റെ വീട്ടിൽ. എടച്ചേരി.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read