ഇനി വ്രതശുദ്ധിയുടെ നാളുകള്‍

By | Friday May 26th, 2017

SHARE NEWS

ഇനി വ്രതവിശുദ്ധിയുടെ നാളുകള്‍. വിശുദ്ധറമദാനെ വരവേല്‍ക്കുന്നതിന് പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസോടെ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. മനുഷ്യരാശിക്കാകമാനം വെളിച്ചവും മാര്‍ഗദര്‍ശനവും പകര്‍ന്ന പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ പുണ്യമാസത്തിന്റെ ആഗമനത്തിനായി വിശ്വാസികള്‍ ഒരേ മനസോടെ കാത്തിരിക്കുകയാണ്. ഭൗതിക സുഖഭോഗങ്ങളില്‍ നിന്നും മനസിനെയും ശരീരത്തെയും മുക്തമാക്കി ചിന്തകളെ വിമലീകരിക്കുന്ന റമദാനിലെ മുപ്പതുരാവുകളെ ആരാധനകളാല്‍ ധന്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഓരോ വിശ്വാസിയും. വ്രതവിശുദ്ധിയുടെ ഭാഗമായി പള്ളികളില്‍ നവീകരണപ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും വേഗത്തില്‍ നടന്നുവരികയാണ്. നോമ്പുതുറക്കും നിസ്‌ക്കാരത്തിനും മതപ്രഭാഷണപരമ്പരകള്‍ക്കുമായി പള്ളികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിത്തുടങ്ങിയിട്ടുണ്ട്. പള്ളികളുടെ ചുമരുകളും നിലവും മിനാരവുമെല്ലാം കഴുകി വൃത്തിയും വെടിപ്പുമുള്ളതാക്കാനുള്ള പ്രവര്‍ത്തികള്‍ നടന്നുവരുന്നു. പെയിന്റടിച്ചുള്ള നവീകരണവും നടക്കുന്നുണ്ട്. കാര്‍പ്പെറ്റുകള്‍ മാറ്റി പുതിയവ വിരിച്ചും ഉച്ചഭാഷിണിയും ലൈറ്റ്് സംവിധാനങ്ങളും സ്ഥാപിച്ചുമുള്ള പ്രവര്‍ത്തനങ്ങളും സജീവമാണ്. ബറാഅത്ത് ദിനത്തോടെ ഗൃഹങ്ങളില്‍ നോമ്പിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. നനച്ചുകുളി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പഴയ വീട്ടുപകരണങ്ങളടക്കം കഴുകി മിനുക്കിയും പുതിയവ വാങ്ങിയും വീടിന്റെ ഉള്‍വശം ശുചീകരിച്ച് ഭംഗികൂട്ടിയും വീടുകളെ നോമ്പിനായി ഒരുക്കിയിട്ടുണ്ട്. നോമ്പുതുറക്കുള്ള വിഭവങ്ങളും എത്തിക്കഴിഞ്ഞു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read