വിശുദ്ധ റമദാനില്‍ ഇന്ന് ഇരുപത്തി ഏഴാം രാവ്

By | Wednesday June 21st, 2017

SHARE NEWS

റമദാന്‍റെ ഏറ്റവും മഹത്തരമായ ഒന്നാണ് ലൈലത്തുല്‍ ഖദര്‍ എന്ന  ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ഒറ്റ രാത്രി. റമദാന്‍ അവസാന പത്തിലെ ഒറ്റയൊറ്റ രാത്രികളിലാണ് ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കേണ്ടത്. നിര്‍ണ്ണയത്തിന്റെ രാത്രി എന്നാണു ലൈലത്തുല്‍ ഖദറിന്റെ അര്‍ത്ഥം. അല്ലാഹു വിശാലമായി വസ്തുതാ നിര്‍ണ്ണയം നടത്തുന്ന രാവാണ്‌ ലൈലത്തുല്‍ ഖദര്‍.

ലൈലത്തുല്‍ ഖദ്രിനെ കുറിച്ച് വിശുദ്ധ ഖുറാന്‍ പറയുന്നു “ഖുറാന്‍ നാം അവതരിപ്പിച്ചത് ലൈലത്തുല്‍ ഖദറിലാകുന്നു. ലൈലത്തുല്‍ ഖദര്‍ എന്താണെന്നാണ് തങ്ങള്‍ മനസ്സിലാക്കുന്നത്. ലൈലത്തുല്‍ ഖദര്‍ ആയിരം മാസത്തേക്കാള്‍ പുണ്യ പൂരിതമാണ്. അല്ലാഹുവിന്റെ ആജ്ഞാനുസരണം മലക്കുകളും റൂഹുകളും ആ രാവില്‍ ഇറങ്ങും. പ്രഭാതം വരെ തുടരുന്ന ശാന്തിയുടെ രാവാണത്”

 മുത്ത് ഹബീബ് (സ്വ) പറയുന്നു,

“റമദാന്‍ മാസത്തില്‍ ഒരു രാത്രി അല്ലാഹു സംവിധാനിച്ചിരിക്കുന്നു. ആയിരം മാസത്തേക്കാള്‍ നന്മയേറിയതാണത്. ആ രാവിന്റെ പുണ്യം നിഷേധിക്കപ്പെട്ടവന്‍ പരാജിതന്‍ തന്നെയാകുന്നു”

 ഇരുപത്തി ഒന്നാം രാവ്, ഇരുപത്തി മൂന്നാം രാവ്, ഇരുപത്തി അഞ്ചാം രാവ്, ഇരുപത്തി ഏഴാം രാവ്, ഇരുപത്തി ഒന്‍പതാം രാവ് എന്നീ വിശുദ്ധ റമദാനിലെ അവസാന പത്തിലെ എല്ലാ ഒറ്റ രാവുകളിലും നമുക്ക് ഈ മഹാരാത്രിയെ പ്രതീക്ഷിക്കാം. എന്നാല്‍ ഇരുപത്തി ഏഴാം രാവിലാണ് ലൈലത്തുല്‍ ഖദറിനെ കൂടുതല്‍ പ്രതീക്ഷികേണ്ടത് എന്ന നിലയിലാണ് ബഹു ഭൂരിപക്ഷം ഇമാമുകളും അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.

ലൈലത്തുല്‍ ഖദറിന്റെ രാവുകളെ സജീവമാക്കി അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ നാം തയ്യാറാകണം.

പള്ളികളില്‍ ഭജനമിരുന്നും, വിശ്ടുദ്ധ ഖുറാന്‍ പാരായണം ചെയ്തും, സുന്നത്ത് നിസ്ക്കാരങ്ങള്‍ വര്‍ദ്ധിപ്പിച്ചും, മുത്ത്‌ ഹബീബ് (സ്വ) തങ്ങളുടെ പേരില്‍ സ്വലാത്തുകള്‍ വര്‍ദ്ധിപ്പിച്ചും, ദിക്റുകളും തസ്ബീഹുകളും ധാരാളമായി വര്‍ദ്ധിപ്പിച്ചും, ആത്മീയ മജ്ളിസുകളില്‍ പങ്കാളിയായും ദാന ധര്‍മ്മങ്ങള്‍ ചെയ്തും ഈ രാത്രിയെ നാം ജീവിപ്പിക്കണം.

ചെയ്തു പോയ തെറ്റുകളെ കുറിച്ചോര്‍ത്തു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പ്രപഞ്ച നാഥനായ അല്ലാഹുവിലേക്ക് നാം തിരിയുക. മനസ്സിന്റെ അടിത്തട്ടില്‍ നിന്നും വരുന്ന തവ്ഭ നാം ചെയ്യുക, നിശയുടെ അന്ത്യ യാമങ്ങളില്‍ എഴുന്നേറ്റിരുന്നു നമ്മുടെ പ്രിയപ്പെട്ട രക്ഷിതാവിനോട്‌ കരഞ്ഞു അപേക്ഷിക്കുക.

നന്മ നിറഞ്ഞ മാനസത്തോടെ പരിശുദ്ധ ദിനങ്ങളില്‍ അല്ലാഹുവോട് അടുക്കുക. കൂടുതല്‍ കൂടുതല്‍ ആരാധനകളും ധര്മാങ്ങളും സദഖകളും ചെയ്തു അല്ലാഹുവിന്റെ പ്രീതിക്ക് കാരണക്കാരാകുക. നമ്മുടെ സമൂഹത്തിലെ പാവങ്ങളെ സഹായിക്കുക. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക.

നിങ്ങളുടെ പ്രാര്‍ഥനയില്‍ മാതാ പിതാക്കളെയും കുടുംബങ്ങളെയും ഭാര്യാ സന്താനങ്ങളെയും സുഹൃത്തുക്കളെയും ഉള്ള്പ്പെടുത്തുക.

അല്ലാഹു നമ്മെ സുക്രുതവന്മാരില്‍ ഉള്ള്പ്പെടുത്തട്ടെ. ആമീന്‍

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read