വയ്യ…ഇനിയും നോവ്‌ തിന്നാന്‍

By | Monday May 2nd, 2016

SHARE NEWS

1 (1)വടകര :  ജനിച്ച്  മൂന്നാം ആഴ്ച  തുടങ്ങിയ വേദന 17 വര്‍ഷമായി  സഹിക്കുകയാണ് മേമുണ്ട പുല്ലാഞ്ഞിയില്‍ ലക്ഷം വീട് കോളനിയിലെ ശ്രീകുമാറിന്റെ മകന്‍ രമിത്ത്. പ്രായം 17 ആയെങ്കിലും ഇപ്പോഴും മുട്ടിലിഴയുന്ന കുഞ്ഞിന്‍റെ വളര്‍ച്ചയാണ് രമിത്തിന്.

ജനിച്ച് മൂന്നാഴ്ചയ്ക്ക് ശേഷം  പനി ബാധിച്ച രമിത്തിനെ  പിന്നീട് തലയ്ക്ക് നീരുകെട്ടി വീര്‍ക്കുന്ന  രോഗവും കീഴടക്കുകയായിരുന്നു. പൂര്‍ണമായും കിടപ്പിലായ രമിത്തിനു ഇടയ്ക്കിടെ വരുന്ന കഠിന തലവേദന മാറ്റാന്‍ വേദന സംഹാരി നല്‍കുകയെ നിവൃത്തിയുള്ളു. ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അത്രയും ഭീമമായ തുക നിത്യവൃത്തിക്ക് കഷ്ട്ടപ്പെടുന്ന ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.

ഹോട്ടലില്‍ ജോലി ചെയ്താണ് ശ്രീകുമാര്‍ തന്‍റെ നിര്‍ദ്ദന കുടുംബം പോറ്റുന്നത്. വയറ്റിലെ വേദന കാരണം  ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചതാണ്. പക്ഷെ  ശ്രീകുമാര്‍ വിശ്രമിച്ചാല്‍ കുടുംബം പട്ടിണിയിലാകും. രമിത്തിനൊപ്പം ഏതു സമയവും കൂട്ടിരിപ്പാണ് അമ്മ രതി. കിടപ്പിലായ രമിത്ത് ഭക്ഷണം കഴിക്കുന്നതും മലമൂത്ര വിസര്‍ജനം നടത്തുന്നതും കിടന്നകിടപ്പിലാണ്. അല്‍പ്പമൊന്ന് അനങ്ങണമെങ്കില്‍ അമ്മ രതിയുടെ സഹായം വേണം.നീരുകെട്ടി വീര്‍ത്ത തലയുമായി ഒന്ന് അനങ്ങാന്‍ പോലും പറ്റാതെ കിടക്കുകയാണ് രമിത്ത്. മഴക്കാലം മുന്നില്‍ നില്‍ക്കെ ലക്ഷം വീട് കോളനിയിലെ പൊളിഞ്ഞു വീഴാറായ വീട്ടില്‍ ഉദാരമതികളുടെ സഹായം തേടുകയാണ് ശ്രീകുമാറും കുടുംബവും.    ( ശ്രീകുമാര്‍ ph: 9526685090)

Bank ph:- 0496-2524243

രതി ശ്രീകുമാര്‍

കനറാ ബാങ്ക് വടകര

Ac/No: 0753108103662

COD-CNRB 0000753

പഴയ ബസ്സ്‌ സ്റ്റാന്‍റ്  വടകര

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read