ജമ്മുവിലെ കൂട്ട ബലാത്സംഗം; നാദാപുരത്ത് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

By | Friday April 13th, 2018

SHARE NEWS

നാദാപുരം : ജമ്മുവിലെ എട്ടു വയസ്സുകാരി ബാലികയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം തലയിൽ പാറകല്ലിട്ടു മൃഗീയമായി കൊലപ്പെടുത്തിയ പ്രതികളെ വ്യക്തമായി മനസ്സിലായിട്ടും അറസ്റ്റ് ചെയ്യുന്നതിന് പകരം കുറ്റക്കാരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പതാകയും ചുമലിലേറ്റി പ്രകടനത്തിന് നേതൃത്തം നൽകിയ ബി ജെ പി എം എൽ എ മാരടക്കമുള്ള നേതാക്കളുടെ തെറ്റായ സമീപനത്തിൽ പ്രതിഷേധിച്ചും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും നാദാപുരത്ത് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി .

നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി കെ നാസർ , സെക്രട്ടറി കെ കെ സി ജാഫർ , പഞ്ചായത്ത് പ്രസിഡന്റ് നിസാർ ഇടത്തിൽ ,ജനറൽ സെക്രട്ടറി ഇ ഹാരിസ് , നിസാം തങ്ങൾ നാദാപുരം , റഫീഖ് മാസ്റ്റർ കക്കംവെള്ളി എന്നിവർ നേതൃത്വം നൽകി .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16