ചാലപ്പുറത്ത് അയേണ്‍ ബോക്‌സിന് തീ പിടിച്ചു; വന്‍ നാശനഷ്ടം

By | Friday April 13th, 2018

SHARE NEWS

നാദാപുരം: അയേണ്‍ ബോക്‌സില്‍ നിന്നും തീ പടര്‍ന്ന് വന്‍ നാശനഷ്ടം. ചാലപ്പുറം പടിക്കോട്ടില്‍ മമ്മുവിന്‍െ വീട്ടിലാണ് ഇന്ന് രാവിലെ പത്ത് മണിയോടെ തീ പിടുത്തമുണ്ടായത്. വീട്ടിലുണ്ടായിരുന്ന കിടക്കയും തുണികളും മറ്റും കത്തി നശിച്ചു. തീ പടര്‍ന്ന് കയറുമ്പോഴേക്കും ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. ഏകദേശം 40000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

Tags: , , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read