വര്‍ണ്ണ വിസ്മയം തീര്‍ത്തു രാധാകൃഷ്ണന്‍ ; പെയിന്റിംഗ് പ്രദര്‍ശനം 8 മുതല്‍ കോഴിക്കോട്

By | Tuesday May 8th, 2018

SHARE NEWS

നാദാപുരം : ക്യാന്‍വാസില്‍ വര്‍ണ്ണങ്ങളാല്‍ വിസ്‌മയം തീര്‍ക്കുകയാണ് വളയത്തെ                        രാധാകൃഷ്ണന്‍. രാജ്യമെങ്ങും പെയിന്റിംഗ് പ്രദര്‍ശനം നടത്തി ശ്രദ്ധേയനായ രാധാകൃഷ്ണന്റെ അതുല്യ പ്രതിഭ ഇനിയും നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടില്ല. ഒടുവില്‍ ജീവനുറ്റ  ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് കോഴിക്കോട് വേദിയാക്കുകയാണ്. മെയ്‌ 8 മുതല്‍ 13 വരെ ലളിത കലാ അക്കാദമി ഗ്യാലറിയില്‍  നടക്കുന്ന പ്രദര്‍ശനം പോള്‍ കല്ലാനോട്‌ ഉദ്ഘാടനം ചെയ്യു.                                                കന്യാകുമാരിയില്‍ ജനിച്ച രാധാകൃഷ്ണന്‍ ഒന്നര പതിട്ടാണ്ടോളമായി വളയത്ത് താമസം. കുറുവന്തേരി യു.പി ഇന്ത്യന്‍  സ്കൂള്‍‍ അധ്യാപിക ചന്ദ്രികയാണ് ഭാര്യ. സൗമേഷ്,സൗഷില്‍ എന്നിവര്‍ മക്കളായാണ് .                                                                                                                                       16 വര്‍ഷത്തോളം ഇന്ത്യന്‍ എയര്‍ഫോസില്‍ ജോലി ചെയ്തു . രാജ്യത്തെ വിവിധ എയര്‍ഫോസ് സ്റ്റേഷനുകളില്‍ രാധാകൃഷ്ണന്‍റെ പെയിന്റിംഗ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പിന്നീട് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്ത ഇദ്ദേഹം 25 വര്‍ഷം ജീവനക്കാരനായും സേവനം അനുഷ്ടിച്ചു .

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read