ആര്‍എംപി സിപിഐയിലേക്കെന്ന്‍ സൂചന

By | Friday August 5th, 2016

SHARE NEWS

rmp nathapuramകോഴിക്കോട്: സിപിഎമ്മിന്‍റെ കണ്ണിലെ കരടായ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) സിപിഐയില്‍ ലയിക്കാനൊരുങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തി. ആര്‍എംപിയുടെയും സിപിഐയുടെയും സംസ്ഥാന നേതാക്കള്‍ തന്നെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ച നടന്ന കാര്യം ആര്‍എംപി നേതാക്കള്‍ സമ്മതിക്കുന്നുണ്ടെങ്കിലും, ലയനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീക്കാന്‍ തയാറാകുന്നില്ല. ലയനം അജന്‍ഡയിലില്ലെന്നും, സഹകരണമാണ് ഉദ്ദേശിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.സിപിഎം പൂര്‍ണമായി വലതുപക്ഷ നിലപാടുകളിലേക്കു പോകുമ്പോള്‍ കേരളത്തില്‍ ശരിയായ ഇടതുപക്ഷമായി നിലനില്‍ക്കുന്നത് സിപിഐ മാത്രമാണെന്നാണ് ആര്‍എംപിയുടെ വിലയിരുത്തല്‍. ദേശീയപാത വികസനത്തിലും മുല്ലപ്പെരിയാര്‍ വിഷയത്തിലും, ഒടുവില്‍ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കുന്ന കാര്യത്തിലും വരെ മുഖ്യമന്ത്രി പിണറായി വിജയനോട് വിയോജിച്ച പാര്‍ട്ടിയാണ് സിപിഐ. അതുകൊണ്ട് യോജിക്കാവുന്ന മേഖലകളിലെല്ലാം സിപിഐയുമായി ചേര്‍ന്നു മുന്നോട്ടു പോവാനാണ് ആര്‍എംപി ഉദ്ദേശിക്കുന്നതെന്നും നേതാക്കള്‍.നേതാക്കളുടെ വിശദീകരണം ഇങ്ങനെയൊക്കെയാണെങ്കിലും, വടകരയ്ക്കു പുറത്തേക്ക് വളരാന്‍ കഴിയാത്ത അവസ്ഥയില്‍, സിപിഐയില്‍ ലയിച്ച് മുന്നോട്ടുപോവുകയാണ് ആര്‍എംപിയുടെ ആത്യന്തിക ലക്ഷ്യമെന്നാണ് അറിയുന്നത്.വരും ദിവസങ്ങളില്‍ ഇത് സിപിഎം-സിപിഐ ബന്ധത്തെത്തന്നെ ഉലയ്ക്കാനുള്ള സാധ്യതയുണ്ട്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read