സംസ്ഥാന പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ ….

By news desk | Wednesday October 11th, 2017

SHARE NEWS

നാദാപുരം: നാദാപുരം-പെരിങ്ങത്തൂര്‍ സംസ്ഥാന പാതയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഒരുവര്‍ഷത്തിനിടെ പത്തിലേറെ ജീവനാണ് ഈ റോഡില്‍ പൊലിഞ്ഞത്. അപകടങ്ങള്‍ അതിലേറെ. നിരവധി പേര്‍ അപകടങ്ങളുടെ ഇരകളായി ജീവിതം തള്ളി നീക്കുന്നു.  നിര്‍ദ്ദിഷ്ട എയര്‍പോര്‍ട്ട് റോഡായ ഇവിടെ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം അധികൃതര്‍ കണ്ടില്ലന്ന് നടിക്കുകയാണ് .

ഇതിനിടെ അപകടത്തില്‍പെട്ട ടിപ്പര്‍ ലോറി അടുത്തു മാറ്റാനുള്ള പൊലീസിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു.  റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ ലോറി എടുത്തുമാറ്റാന്‍ സമ്മതിക്കുമെന്നാണ് നാട്ടുകാരുടെ പക്ഷം.

നാദാപുരം മുതല്‍ പെരിങ്ങത്തൂര്‍ വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരു വശത്ത് കാട് മൂടി കിടക്കുന്നതും വളവുകളില്‍ അപകടാ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാകുന്നു. അപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ ഭൂരിഭാഗവും ബൈക്ക് യാത്രക്കാരാണ്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read