ആദ്യമഴയിൽ റോഡ് തകർന്നു ;വളയത്ത് പാഴായത് 40 ലക്ഷം രൂപ

By | Wednesday June 13th, 2018

SHARE NEWS

നാദാപുരം : ആദ്യമഴയിൽ തന്നെ റോഡ് തകർന്നു . വളയത്ത് പാഴായത് 40 ലക്ഷം രൂപ.  ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റീ ടാർ ചെയ്ത വളയം–മഞ്ചാന്തറ–കുയ‌്തേരി റോഡ് ഉദ്ഘാടനത്തിനു മുൻപു തകർന്നു.

40 ലക്ഷം ചെലവിൽ കഴിഞ്ഞ മാസമാണു റോഡ് നവീകരിച്ചത്. ടാർ ആവശ്യത്തിന് ഉപയോഗിക്കാതെ നടത്തിയ പ്രവൃത്തിയിൽ അഴിമതി നടന്നതായി ആക്ഷേപം ഉയർന്നിരിന്നു. ഇതിനിടെയാണ് ആദ്യമഴയിൽ റോഡ് തകർന്നത്.

കുയ്ത്തേരി ഭാഗത്താണ് റോഡിൽ പലയിടത്തും ടാർ ഇളകി കുഴികൾ രൂപപ്പെട്ടത്. ടാറിങ് കഴിഞ്ഞ് ഏറെ ദിവസം കഴിഞ്ഞാണു റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്തത്.

റോഡ് തകർന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പണി കുറ്റമറ്റ രീതിയിൽ ചെയ്താൽ മാത്രമേ ബിൽ തുക നൽകൂവെന്നും ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ പറഞ്ഞു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read