ഇത് റോഡാണ് സൂപ്പര്‍ റോഡാണ് … തൊഴിലുറപ്പ് പദ്ധതിയിലൂടെ കോണ്‍ക്രീറ്റ് റോഡ്

By news desk | Wednesday October 11th, 2017

SHARE NEWS

നാദാപുരം: കര്‍ക്കിടകം കുത്തിയൊലിച്ചാലും നാദാപുരത്തെ പഞ്ചായത്ത് റോഡുകള്‍ തകരില്ല. മഴക്കാലദൈര്‍ഘ്യം കൂടുതലുള്ള സംസ്ഥാനത്ത് കോണ്‍ക്രീറ്റ് റോഡുകള്‍ എന്ന ലക്ഷ്യം നാദാപുരം ഗ്രാമപഞ്ചായത്ത് പൂര്‍ത്തീകരിക്കുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം നടത്തിയ നാദാപുരം ഗ്രാമപഞ്ചായത്ത് ഇരുപത്തിരണ്ടാം വാര്‍ഡിലെ പുളിയുള്ളതില്‍ ചാത്തംബത്ത് റോഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് സഫീറ മൂന്നാംകുനി നിര്‍വഹിച്ചു.

വാര്‍ഡ് മെംബര്‍ സി കെ നാസര്‍ അധ്യക്ഷത വഹിച്ചു. മൂന്നു ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍,സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ടി കെ സുബൈദ, ബ്ലോക്ക് മെംബര്‍ മണ്ടോടി ബഷീര്‍ മാസ്റ്റര്‍,ഗ്രാമ പഞ്ചായത്ത് അംഗം എം പി സൂപ്പി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ വി പി ഫൈസല്‍, ഇസ്മായില്‍ പുന്നോത്താംകണ്ടി, പി കെ സമീര്‍, അസ്‌ക്കര്‍ പുതുശ്ശേരി, മുഹമ്മദ് ജാസം വലിയാണ്ടി,ടി വി പി അബ്ദുറഹ്മാന്‍, പി അബ്ദുല്ല, ടി അബുഹാജി, പാചാക്കൂല്‍ അബുഹാജി, സി കെ കുഞ്ഞാലി, പി പി ആയിഷ, അഷ്റഫ് കുനിയില്‍, മഹമൂദ് മൊട്ടേമ്മല്‍, ടി കെ മുനീര്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read