ഇവിടെ റോഡുണ്ടോ ? എടച്ചേരി -ചുണ്ടയില്‍ റോഡ് തകര്‍ന്ന നിലയില്‍ 

By news desk | Friday October 13th, 2017

SHARE NEWS

എടച്ചേരി: പുറമേരി കരിങ്കപാലം- എടച്ചേരി ചുണ്ടയില്‍റോഡ് തകര്‍ന്ന നിലയില്‍. പുറമേരിയില്‍ നിന്ന് കായപ്പനച്ചിലേക്ക് പോകുന്ന പ്രധാന റോഡുകളിലൊന്നായ ചുണ്ടയില്‍ റോഡ് തകര്‍ന്നിട്ടും മാസങ്ങള്‍ കഴിഞ്ഞിട്ട്  അധികൃതരുടെ ഭാഗത്ത് നി്ന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല.

ചില ഭാഗങ്ങളില്‍ റോഡ് ഇല്ലാത്ത അവസ്ഥയാണ്. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ദിനംപ്രതി സര്‍വീസ നടത്തുന്ന ഈ റോഡിലൂടെ കാല്‍നടയാത്ര പോലും ദുഷ്‌കരമായ അവസ്ഥയിലാണ്. റോഡിന്റെ പലഭാഗത്തും ടാറിങ് ഇളകി വലിയ കുഴികളായിട്ടുണ്ട്. കനത്ത മഴയില്‍ കുഴികളില്‍ വെള്ളം നിറഞ്ഞതോടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി.

കഴിഞ്ഞദിവസം ഓടിക്കൊണ്ടിരുന്ന ബസിന്റെ ചക്രം റോഡില്‍ താണുപോയിരുന്നു. കരിങ്കല്‍ പാലത്തിന് ചുണ്ടയില്‍ വരെയുള്ള രണ്ട് കിലോമീറ്റര്‍ വരെയാണ് ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ളത്.  വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാരുടെ ആശ്രയമായ റോഡിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read