നനാദാപുരം- മുട്ടുങ്ങല്‍ റോഡ് ഇനി ഹൈടെക് യാത്ര റോഡ് പ്രവൃത്തി സെപ്തംബര്‍ മൂന്നിന് തുടങ്ങും

By | Saturday August 11th, 2018

SHARE NEWS

നാദാപുരം: നനാദാപുരം- മുട്ടുങ്ങല്‍ റോഡില്‍ ഇനി ഹൈടെക് യാത്ര .റോഡ് പ്രവൃത്തി സെപ്തംബര്‍ മൂന്നിന് ആരംഭിക്കും.
നാദാപുരം മുതല്‍ മുട്ടുങ്ങല്‍ വരെയുള്ള 11 കിലോമീറ്റര്‍ മീറ്റര്‍ റോഡ് 13
മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ തീരുമാനം. എംഎല്‍എമാരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച നാദാപുരം അതിഥി മന്ദിരത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്ഥലം നഷ്ടപ്പെടുന്നവരുടെ ആവശ്യം പരിഗണിച്ചാണ് യോഗത്തില്‍ തീരുമാനമെടുത്തത്.
റോഡ് പ്രവൃത്തി  സെപ്തംബര്‍ മൂന്നിന് ആരംഭിക്കും. വളവുകളില്‍ ആവശ്യത്തിന് വീതികൂട്ടി നിര്‍മ്മാണം നടത്താനാണ് തീരുമാനം.
41 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. യോഗത്തില്‍ ഇ.കെ. വിജയന്‍എംഎല്‍എ അധ്യക്ഷത വഹിച്ചു.
സി.കെ. നാണു എംഎല്‍എ പാക്കല്‍ അബ്ദുള്ളയുടെ പിഎ കെ. ഷാജഹാന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. കെ. സഫീറ, ടി.കെ. അരവിന്ദാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.

 

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read