ക്ഷേത്ര പരിസരത്ത് യുവാവ് മരിച്ച സംഭവം ;ദുരൂഹതകള്‍ നീങ്ങുന്നില്ല

By | Saturday January 28th, 2017

SHARE NEWS

വടകര:തട്ടാറത്ത് ക്ഷേത്രത്തിലെ വെള്ളാട്ട് ദിവസം ഇടവഴിയില്‍ മൈക്കുളങ്ങര രൂപേഷ് (36)മരിച്ചസംഭവത്തില്‍  ദുരൂഹതയുള്ളതായി ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.മയന്നൂര്‍ തട്ടാറത്ത് ക്ഷേത്രത്തിനു സമീപത്തെ പറമ്പില്‍ ചൂതാട്ടം നടന്ന സ്ഥലത്തിനരികിലായി  ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിലാണ് രൂപേഷിനെ കണ്ടെത്തിയത്.

 ചൊവ്വാഴ്ച രാത്രി തട്ടാറത്ത് ക്ഷേത്രത്തില്‍ വെള്ളാട്ടം നടക്കുന്നതിനിടെയാണ് സമീപത്തെ പറമ്പില്‍ ചിലര്‍ ചൂതാട്ടം നടത്തിയത്. ഇത് തടയാനായി  സ്ഥലത്തെത്തിയ പോലീസ് ഓടിച്ചതിനെത്തുടര്‍ന്നാണ് രൂപേഷ് വീണുമരിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. മഫ്തിയിലാണ് പോലീസ് എത്തിയത്.ചൂതാട്ടം കളിയില്‍ ഏര്‍പ്പെട്ട  മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പോലീസ് ഓടിക്കുമ്പോഴാണ് പറമ്പില്‍ നിന്നും താഴേക്ക് രൂപേഷ് വീണതെന്ന് സംശയിക്കുന്നു . കല്ലുവെട്ടിയ സ്ഥലത്തിന്റെ ഇടയിലായാണ് രൂപേഷ് മരിച്ചു കിടന്നത് കണ്ടത്. തലയില്‍ ചതവുകള്‍ഉണ്ടായിരുന്നു.

ചൊവ്വാഴ്ച രാത്രി വീട്ടില്‍ തിരിച്ചെത്താതിരുന്ന രൂപേഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ വടകര പോലീസില്‍ പരാതി നല്‍കി. വ്യാഴാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടത്. തഹസില്‍ദാര്‍ സ്ഥലത്തെത്തിയ ശേഷം മാത്രമേ മൃതദേഹം മാറ്റാന്‍ കഴിയൂ എന്നും നാട്ടുകാരും ബന്ധുക്കളും പറഞ്ഞതിനാല്‍ വെള്ളിയാഴ്ച രാവിലെ തഹസില്‍ദാര്‍ എത്തിയ ശേഷമാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. ഇതിന്റെ വീഡിയോ ചിത്രീകരിച്ചു.

ചൂതാട്ടം നടന്നതെന്ന് പറയപ്പെടുന്ന സ്ഥലവും രൂപേഷിന്റെ മൃതദേഹം കിടന്ന സ്ഥലവും തമ്മില്‍ അഞ്ച് മീറ്ററിന്റെ വ്യത്യാസമേയുള്ളൂ. ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടവരെ ഓടിച്ച ശേഷം പരിസരത്ത് പോലീസ് തിരച്ചില്‍ നടത്തിയില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം ചൂതാട്ടം നടക്കുന്നതിനിടെ ആരെയും ഓടിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read