വടകരയില്‍ സി പി ഐ എം-ആര്‍ എസ് എസ് സംഘര്‍ഷം ഒരാള്‍ക്ക് പരിക്ക്

By | Thursday June 8th, 2017

SHARE NEWS


വടകര: കേളുഏട്ടന്‍ സ്മാരകത്തിനുനെരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് സി പി ഐ എം നടത്തിയ പ്രകടനത്തെത്തുടര്‍ന്ന് വടകരയില്‍ ആര്‍ എസ് എസ് കാര്യാലയത്തിനുനേരെ അക്രമം  കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. നഗരത്തില്‍ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിജുവിനാണ് കല്ലേറില്‍ സാരമായി പരിക്ക് പറ്റിയത്. ഇയാളെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര നാരായണ നഗരം തിരുവള്ളൂര്‍ റോഡിലെ കാര്യാലയത്തിനും കല്ലേറില്‍ പരിക്കുപറ്റി. വടകര ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

സി പി ഐ എം ഏരിയാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കേളുഏട്ടന്‍ മന്ദിരത്തിനു ഇത് നാലാം തവണയാണ് അക്രമം ഉണ്ടാവുന്നത്. വൈകീട്ട് നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read