സഗര്‍ലായ അന്താരാഷ്ട്ര കരകൗശല മേള 21 മുതല്‍

By NEWS DESK | Friday December 15th, 2017

SHARE NEWS

വടകര: പരമ്പരാഗത കരകൗശല ഗ്രാമങ്ങളിലെ വിദഗ്ദര്‍ പങ്കെടുക്കുന്ന ഏഴാമത് അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഇരിങ്ങല്‍ സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജ് ഒരുങ്ങി. ഈ മാസം 21 മുതല്‍ 2018 ജനുവരി 8 വരെയാണ് മേള. 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട നാനൂറോളം കരകൗശല വിദഗ്ധരാണ് മേളയില്‍ പങ്കെടുക്കുന്നത്. അഞ്ച് ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന മേളയില്‍ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, നേപ്പാള്‍,ഈജിപ്ത്, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ദ്ധര്‍ പങ്കെടുക്കും.

സംസ്ഥാനത്തെ കരകൗശല പാരമ്പര്യം അനാവരണം ചെയ്യുന്ന കേരള കര കൗശല പൈതൃക ഗ്രാമം എന്ന പ്രത്യേക പവലിയനും മേളയില്‍ ഒരുക്കും. സംസ്ഥാന സര്‍ക്കാര്‍ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ വ്യവസായം, സാംസ്‌കാരികം, കയര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മേളയോടനുബന്ധിച്ച് കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സൗത്ത് സോണ്‍ കള്‍ച്ചര്‍ സെന്ററിന്റെയും, കേരള ഫോക്‌ലോര്‍ അക്കാദമിയുടേയും വിവിധ കലാപരിപാടികളും അരങ്ങേറും.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read