വാണിമേൽ പുഴ വറ്റിവരണ്ടു..”സേവ് വാണിമേൽ പുഴ ” ക്യാമ്പയിൻ ആലോചനായോഗം ഇന്ന് വൈകിട്ട്

By | Wednesday May 2nd, 2018

SHARE NEWS

നാദാപുരം : വയനാടന്‍ മലനിരകളില്‍നിന്നും ഉദ്ഭവിച്ച്  നാദാപുരം മേഖലയുടെ ദാഹം തീര്‍ക്കുന്ന നാള്‍ക്കുനാള്‍ മരണത്തിലേക്ക് .വാണിമേൽ പുഴ വറ്റിവരണ്ടു..”സേവ് വാണിമേൽ പുഴ ” ക്യാമ്പയിൻ ആലോചനായോഗം ഇന്ന് വൈകിട്ട്നാലിന്  ചേരും .

പുഴാ സംരക്ഷണത്തെ കുറിച്ച് ഗ്രാമ പഞ്ചായത്ത് മെമ്പർ കെ പി രാജീവൻ എഴുതുന്നു .

“സേവ് വാണിമേൽ പുഴ ” കഴിഞ്ഞവർഷത്തെ വേനൽ നമ്മെ ഭയപ്പെടുത്തിക്കളഞ്ഞു. കാരണം മയ്യഴി പുഴയുടെ പ്രഭവകേന്ദ്രമായ നമ്മുടെ നാടിന്റെ ജീവതാളമായ വാണിമേൽ പുഴ വറ്റിവരണ്ടു… !

വാണിമേൽ പുഴയെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികളെല്ലാം പമ്പിംഗ് നിർത്തേണ്ടി വന്നു;പഞ്ചായത്തും, സന്നദ്ധ സംഘs നകളുമെല്ലാം വാഹനത്തിൽ വെള്ളം വിതരണം ചെയ്തിട്ടും ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വന്നു’ ഇത് നമുക്കുള്ള പ്രകൃതിയുടെ മുന്നറിയിപ്പാണ്….

പുഴയ റിയാൻ നടത്തിയ പoന യാത്രയിൽ വാണിമേൽ പുഴ നേരിടുന്ന ഭീതിജനകമായ ദുരന്തത്തിന്റെ നേർകാഴ്ചകളാണ് കാണാൻ കഴിഞ്ഞത്…. പുഴ പുറമ്പോക്കു കയേറി മരങ്ങളെല്ലാം മുറിച്ചു മാറ്റി വെളുപ്പിച്ചിരിക്കുന്നു ‘പുഴമ്പോക്ക് കയ്യേറി കൂറ്റൻ മതിലുകൾ തീർത്തിരിക്കുന്നു ‘മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നു, ഒരു തുള്ളി വെള്ളമില്ലാതെ പുഴ വറ്റിവരണ്ടിരിക്കുന്നു വാണിമേൽ പുഴ മരണത്തോട് മല്ലടിക്കുക യാണ്.

എന്നാൽ ചില സ്ഥലങ്ങളിൽ ഇരുകരകളിലും മരങ്ങൾ ഇടതുർന്ന് വളരുന്ന അപൂർവ്വം സ്ഥലങ്ങളിൽ വെള്ളം വറ്റിപ്പോകാതെ നിൽക്കുന്നത് കാണുമ്പോൾ ആശ്വാസമാകുന്നു.

ഇനിയും നന്മൾ കണ്ണു തുറന്നില്ലെങ്കിൽ വാണിമേൽ പുഴയുടെ മരണം വിദൂരത്തല്ല….. ! മഴക്കാലത്ത് കലക്കവെള്ളമൊലിച്ചു പോകാനുള്ള വലിയൊരു ഓവുചാലുമാത്രമാകും വാണിമേൽ പുഴ……

“നമുക്ക്‌ തിരിച്ചെടുക്കാം നമ്മുടെ നദിയെ, നമുക്കൊത്തുചേരാം നാളേക്കായ്”
സേവ് വാണിമേൽ പുഴ ക്യാമ്പയിൻ ആലോചനായോഗം 2018 മെയ് 2 ന് 4 മണിക്ക് മുടിക്കൽ പാലം _ വാണിമേൽ – നരിപ്പറ്റ പഞ്ചായത്ത കളിലെ സ ഹൃദയരെ ക്ഷണിക്കുന്നു ‘ സേവ് വാണിമേൽ പുഴ പദ്ധതിയെ നമുക്ക് അഭിമാനത്തോടെ ഏറ്റെടുക്കാം.
നരിപ്പറ്റ-വാണിമേൽ ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സേവ് വാണിമേൽ പുഴ പദ്ധതിക്ക് തുടക്കം കുറിക്കൂകയാണ് എല്ലാവരും പിന്തുണക്കുക…

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read