അറിവിന്റെ അക്ഷരം നുണഞ്ഞ് കുരുന്നുകൾ വിദ്യാലയങ്ങളില്‍

By | Tuesday June 12th, 2018

SHARE NEWS

നാദാപുരം :  ഇനിയുള്ളത‌്‌ അക്ഷരക്കാഴ‌്ചകളുടെ പുതു ലോകം. പുതുമണം മാറാത്ത പുസ‌്തകങ്ങളും പുത്തൻ കുടകളും ബാഗുകളുമായി കുരുന്നുകൾ അറിവിന്റെ അക്ഷരം നുണയാൻ വിദ്യാലയങ്ങളിലേക്ക‌് ചൊവ്വാഴ‌്ച എത്തി . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുതിച്ചുയർന്ന സർക്കാർ‐ എയ‌്ഡ‌ഡ‌് വിദ്യാലയങ്ങളിലേക്ക‌് കുരുന്നുകളുടെ ഒഴുക്ക‌് തുടങ്ങി.

അര ലക്ഷത്തോളം കുരുന്നുകളാണ‌് ഇത്തവണ ആദ്യക്ഷരം കുറിക്കാൻ പൊതുവിദ്യാലയത്തിലേക്ക‌് എത്തുന്നത‌്. നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ജില്ലയിൽ സ്‌കൂളുകൾ തുറക്കുന്നത് 12 ലേക്ക് മാറ്റിയത്.

മറ്റു ജില്ലകളിൽ ജൂൺ ഒന്നിന‌് തന്നെ സ‌്കൂളുകൾ തുറന്നു.
ജില്ലയിലെ പൊതു വിദ്യാലയങ്ങൾ പ്രവേശനോത്സവത്തിനായി ഒരുങ്ങി. ചുമരുകളിൽ ചിത്രങ്ങൾ ഒരുക്കിയും സ‌്കൂളുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചും വിദ്യാലങ്ങൾ തയ്യാറായി.

വടകര നഗരസഭാ തല സ്കൂൾ പ്രവേശനോത്സവം നടക്കുതാഴ ജെ.ബി.സ്കൂളിൽ നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ റീനാ ജയരാജ് അധ്യക്ഷത വഹിച്ചു.എ.ഇ.ഒ പി.വേണുഗോപാലൻ,റിട്ട:ഡി.ഡി.ഇ പി.പി.ദാമോദരൻ,വി.ഗോപാലൻ,പുറന്തോടത്ത് സുകുമാരൻ,കെ.സി.പവിത്രൻ,പുറന്തോടത്ത് ഗംഗാധരൻ,ഗൗരി ടീച്ചർ,പ്രമോദ് എന്നിവർ പ്രസംഗിച്ചു.ആയഞ്ചേരി റഹ്‌മാനിയ ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത്
മെമ്പർ തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഉൽഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് രമേഷ് നൊച്ചാട്ട് അധ്യക്ഷത വഹിച്ചു.ഈ വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ നൊച്ചാട്ട് കുഞ്ഞബ്ദുള്ള കിറ്റുകൾ വിതരണം ചെയ്തു.സ്കൂൾ മാനേജർ തറമ്മൽ മൊയ്തു,മദർ പി.ടി.എ.പ്രസിഡണ്ട് സരിത,കിളിയമ്മൽ കുഞ്ഞബ്ദുള്ള,ഹെഡ് മാസ്റ്റർ അസീസ് അക്കാളി,സി.എച്ച്.മൊയ്തു എന്നിവർ പ്രസംഗിച്ചു.അറക്കിലാട് സരസ്വതി വിലാസം എൽ.പി.സ്കൂൾ പ്രവേശനോത്സവം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.ഗോപാലൻ ഉൽഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പി.കെ.ബിജീഷ്,ഹെഡ്മാസ്റ്റർ പി.സോമശേഖരൻ,എസ്.സതി എന്നിവർ പ്രസംഗിച്ചു.പതിയാരക്കര ആറങ്ങോട്ട് എം.എൽ.പി സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ വി.വി.
രഗീഷ് ഉൽഘാടനം ചെയ്തു.വർണ ശബളമായ ഘോഷയാത്രയോടെ പുതിയ കെട്ടിടത്തിലേക്ക് കുട്ടികൾ പ്രവേശിച്ചു.പി.ടി.എ.വൈസ് പ്രസിഡണ്ട് കെ.പ്രമോദ് അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ടി.അമീറലി,
കെ.സവിത,പി.കരീം,അസൈനർ ഹാജി,സി.പി.അബ്ദുൾമജീദ് മൗലവി,പി.പി.ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read