നാദാപുരം സബ് ജില്ലാ കലാ മാമാങ്കത്തിന് നാളെ തുടക്കം

By | Thursday November 9th, 2017

SHARE NEWS

നാദാപുരം: നാദാപുരം സബ് ജില്ലാ കലോത്സവത്തിന് നാളെ ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമാകും. 16 വരെ നടക്കുന്ന കലോത്സവത്തില്‍ 83 സ്‌കൂളകില്‍ നിന്നായി 3000 ത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 10 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ശനിയാഴ്ച രചനാ മത്സരങ്ങള്‍ ആരംഭിക്കും.

13 ന് വൈകീട്ട് ഇ കെ വിജയന്‍ എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ഷെരീഫ് മുഖ്യാതിഥിയായിരിക്കും.  മത്സരഫലങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും തത്സസമയം അറിയിക്കാന്‍ ഡിജിറ്റല്‍ ഡിസ്‌പേ്്‌ള ബോര്‍ഡ്, വാട്ട്‌സ് ഗ്രൂപ്പ് , ബ്ലോഗ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കലോത്സവം സംഘര്‍ഷ രഹിതമാക്കുന്നതിന് വേണ്ടി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  നാദാപുരം ഡിവൈഎസ്.പിയുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരമങ്ങള്‍ വിലയിരുത്തി.

സര്‍വ്വ കക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സേനയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും എന്‍സിസി വളണ്ടിയര്‍മ്മാരും സേവനമനുഷ്ടിക്കും. കലോത്സവ നഗരിയില്‍ 40 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ സത്യന്‍ നീലിമയുടെ ചിത്രപ്രദര്‍ശനവും കലോത്സവ നഗരിക്ക് മാറ്റു കൂട്ടും. 16 ന് സമാപന സമ്മേളനം പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ഭാരവാഹികളായ ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍   ആര്‍ പ്രേംരാജന്‍(എ.ഇ.ഒ), കെ സി റഷീദ, കെ കെ ഉസ്മാന്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read