സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം;വീട്ട് മുറ്റത്ത് നിര്‍ത്തിയ സ്ക്കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു

By | Monday July 3rd, 2017

SHARE NEWS

നാദാപുരം: ഇരിങ്ങണ്ണൂരില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയ സ്ക്കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു. ടൌണ്‍ പരിസരത്തെ വാണാറത്ത് താഴെ ഇര്‍ഷാദിന്റെ സ്ക്കൂട്ടറിനാണ് അജ്ഞാതര്‍ തീവെച്ചത്.കെ എല്‍ 18 എസ് 4705 സ്ക്കൂട്ടറിനാണ് തീ വെച്ചത്.രണ്ട് സീറ്റുകളും കത്തി നശിച്ചു.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിന്നും വെളിച്ചം കണ്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് സ്കൂട്ടര്‍ കത്തുന്നത് കണ്ടത്.ഉടന്‍ തീയണച്ചതിനാല്‍ പൂര്‍ണ്ണമായി കത്തുന്നത് തടയാനായി.ഞായറാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ വീട്ട് മുറ്റത്ത് നിര്‍ത്തിയതായിരുന്നു. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read