ഇവിടെ വെറുപ്പിക്കലില്ല….. ഒറ്റവാക്കില്‍ ആയിരമായിരം ആശംസകള്‍

By news desk | Sunday December 3rd, 2017

SHARE NEWS

നാദാപുരം: ആശംസാ പ്രസംഗങ്ങളെ കൊണ്ട് വെറുപ്പിച്ച ചടങ്ങുകള്‍ക്ക് നമ്മുടെ നാട്ടില്‍ പഞ്ഞമില്ല. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ക്ക് വേണ്ടി ജനപ്രതിനിധികളും പൗരപ്രമുഖരും ഒറ്റവാക്കില്‍ ആശംസാ പ്രസംഗം ഒതുക്കി. ആശംസാ പ്രസംഗത്തിലെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി ഇന്ന് രാവിലെ എടച്ചേരിയില്‍ നടന്ന സ്‌നേഹ സമ്മാനം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ്. എന്‍.എസ്എസ് വളണ്ടിയര്‍മ്മാര്‍ അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ നല്‍കുന്ന സ്‌നേഹ സമ്മാനം പദ്ധതിയുടെ സംസ്ഥാന ചടങ്ങ് സംഘടനാ മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും നാടിന്റെ മഹിമ വിളിച്ചോതി. പ്രരിപാടിയുടെ ഉദ്ഘാടനം മന്ത്രി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം അംഗനവാടികളെയും സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിന്റെ ഉത്തരവാദിത്തമാണന്ന് മന്ത്രി പറഞ്ഞു .
ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് വളണ്ടിയര്‍മ്മാര്‍ ശേഖരിച്ച കളിപ്പാട്ടങ്ങള്‍ എടച്ചേരി പഞ്ചായത്തിലെ 30 അംഗനവാടികളിലെ കുട്ടികള്‍ക്ക്്് വിതരണം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു .എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷന്‍ സമ്മാനങ്ങള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി .എടച്ചേരി പാലിയേറ്റീവ് യൂനിറ്റിന് എന്‍.എസ്.എസ് ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി യൂനിറ്റിന്റെ സ്‌നേഹനിധി സി.എച്ച് ബാലകൃഷ്ണന്‍ കൈമാറി.

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ എന്‍.എസ്.എസ് സംസ്ഥാന കോഡിനേറ്റര്‍ ഡോ.ജേക്കബ് ജോണ്‍ ,ജില്ലാ കോഡിനേറ്റര്‍ എസ്.ശ്രീചിത്ത് എന്നിവരെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. പ്രിന്‍സിപ്പല്‍ പി.രാജകുമാര്‍ സ്വാഗതം പറഞ്ഞു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വി.ടി. സഗീന പദ്ധതി വിശദീകരണം നടത്തി.ഡോ. ജേക്കബ് ജോണ്‍ എന്‍.എസ്. എസ് സന്ദേശം നല്‍കി. ജനപ്രതിനിധികളായ പി.കെ ശൈലജ ,കെ .ടി.കെ ഷൈനി, ടി.കെ ലിസ ,ഷീമ വ ളളില്‍ ,ഇ ഗംഗാധരന്‍ ,രാധ തടത്തില്‍ ,ടി.പി. പുരുഷു ,ഗ്രീഷ്മ ,സ്‌കൂള്‍ മാനേജര്‍ കെ.പി ചാത്തു മാസ്റ്റര്‍ ,പ്രസിഡണ് രവീന്ദ്രന്‍ പാച്ചാക്കര ,സെക്രട്ടറി കെ.പവിത്രന്‍ മാസ്റ്റര്‍ ,എച്ച്.എം കെ.എന്‍ സിന്ധു ,പി.ടി.എ പ്രസിഡണ്ട് വി.കെ മോഹനന്‍ മാസ്റ്റര്‍ ,രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ രാജീവ് വള്ളില്‍ ,എം കെ പ്രേമദാസ് ,യു.പി.മൂസ്സ ,വത്സരാജ് മണലാട്ട് ,സി.കെ ബാലന്‍ ,വി .പി പവിത്രന്‍ ,വി .പി സുരേന്ദ്രന്‍ ,സ്റ്റാഫ് സെക്രട്ടറി പി.സുരേഷ് ബാബു ,സ്റ്റുഡന്‍സ് യൂനിയന്‍ ചെയര്‍മാന്‍ വി.പി ധര്‍മാംഗദന്‍ ,എന്‍ .എസ്’.എസ് ലീഡര്‍ അമല്‍ മനോജ് എന്നിവര്‍ പങ്കെടുത്തു. .സ്റ്റാഫ് സെക്രട്ടറി പി.വി തമ്പാന്‍ നന്ദി പറഞ്ഞു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read