കാടിന്‍റെ കൂട്ടുകാരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ തൂവെള്ള കോടിയുമായി അവരെത്തി

By | Wednesday June 13th, 2018

SHARE NEWS

നാദാപുരം: അവരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ തൂവെള്ള കോടിയുമായി അവരെത്തി പതിവുപോലെ … കാടിന്‍റെ മക്കള്‍ക്കും  പുത്തനുടുപ്പും പുസ്തകങ്ങളും സമ്മാനിക്കുന്ന എസ് എഫ് ഐ  പദ്ധതി വിലങ്ങാട് ആദിവാസി കോളനികളില്‍ അറിവിന്‍റെ വഴിയില്‍ പുതിയ മാനം പകര്‍ന്നു .

വിലങ്ങാട് പട്ടിക വർഗ്ഗ കോളനിയിലെ വിദ്യാർഥികൾക്ക് എസ് എഫ് ഐ നാദാപുരം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

എഴുപത്തിയഞ്ച് വിദ്യാർത്ഥികൾക്കാണ് കുട, ബേഗ്, നോട്ട് പുസ്തകം ,സ്ലേറ്റ്, ഉൾപെടെയുള്ളവ വിതരണം ചെയ്തത്. വിലങ്ങാട് അടുപ്പിൽ കോളനിയിൽ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം സി പി ഐ എം ഏരിയാ സെക്രട്ടറി പി പി ചാത്തു നിർവ്വഹിച്ചു.

പി പി ഷഹറാസ് അധ്യക്ഷനായി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ടി അതുൽ ,കെ സി ചോയി ,കെ ചന്തു, കെ ടി ബാബു, സി അഷിൽ ,ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം ശരത്ത്  സ്വാഗതവും വി പി ശ്യാംലാൽ നന്ദിയും പറഞ്ഞു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read