ശബരിമലയിലെ സ്ത്രീ പ്രവേശനം; നാദാപുരത്ത് പ്രതിഷേധിച്ച നൂറു പേർക്കെതിരേ കേസെടുത്തു

By | Thursday October 11th, 2018

SHARE NEWS

 

നാദാപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം തടയണമെന്നാവശ്യപ്പെട്ട് ശബരിമലകർമ്മ സമിതി പ്രവർത്തകർ കല്ലാച്ചിയിൽ സംസ്ഥാന പാത ഉപരോധിച്ച സംഭവത്തിൽനാദാപുരം പൊലീസ് നൂറു പേർക്കെതിരേ കേസെടുത്തു.
നാദാപുരം കക്കവെളിയിൽ നിന്നും പ്രകടനവുമായെത്തിയ ഇരുനൂറോളം പ്രവർത്തകർ ശരണം വിളികളുമായാണ് കോടതി റോഡിന് സമീപം സംസ്ഥാനപാത ഉപരോധിച്ചത്നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പി ടി.പി. പ്രേംരാജൻ, സിഐ എ.വി. ജോൺ,എസ്ഐ എൻ. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥല
ത്ത് എത്തിയിരുന്നു.
രാവിലെ പത്തരയ്ക്ക് ആരംഭിച്ച പ്രകടനത്തിന് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഉപരോധം അവസാനിപ്പിച്ചു.

Tags:
English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read