ശബരിമല തീർത്ഥാടനത്തിനിടെ മുങ്ങി മരണം. സൂര്യ കിരണിന്റെ മൃതദേഹം ഇന്ന് വൈകിട്ട്‌ സംസ്കരിക്കും

By | Tuesday April 10th, 2018

SHARE NEWS
നാദാപുരം:  ശബരിമലക്ക് തീർത്ഥാടനത്തിനു പോയ സംഘത്തിലെ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. വടകര ഓർക്കാട്ടേരി സൂര്യ ദീപ്തിയിൽ ദാമോദരന്റെ മകൻ സൂര്യ കിരൺ (14) ആണ് തൃപ്രയാർ ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇന്നലെ രാവിലെ ലോകനാർകാവിൽ നിന്നും ശബരിമലയിലേക്ക് തിരിച്ച സംഘത്തിലായിരുന്നു സൂര്യ കിരൺ ഉണ്ടായിരുന്നത്. പിതാവ് ദാമോദരൻ കെ.എസ്.എഫ്.ഇ ഓർക്കാട്ടേരി ശാഖാ മാനേജരാണ്. അമ്മ.സുമംഗല. സഹോദരി സുദീപ്ത. വടകര ശ്രീ നാരായണ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച സൂര്യകിരൺ. സംസ്കാരം ഇന്ന് വൈകിട്ട്‌ ഏഴുമണിയോടെ നടക്കും .

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read