ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടുത്തം ; മലപ്പുറം സ്വദേശി മരിച്ചു ; അഞ്ച് പേര്‍ക്ക് പരിക്ക്

By | Saturday April 15th, 2017

SHARE NEWS

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് മരണം. മരിച്ചവരില്‍ ഒരാള്‍ മലപ്പുറം സ്വദേശിയും മറ്റെയാള്‍ ബംഗ്ളാദേശുകാരനുമാണ്. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും.അഞ്ചുപേര്‍ക്ക് പരിക്കുളളതായാണ്  റിപ്പോര്‍ട്ട്.വൈദ്യുതി തകരാറാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അവധി ദിവസമായിരുന്നതിനാല്‍ മിക്കവരും പുറത്തു പോയിരിക്കുകയായിരുന്നു എന്നത് വന്‍ അപകടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാകാന്‍ കാരണമായി.

16 നിലകള്‍ വരുന്ന കെട്ടിത്തിന്റെ രണ്ടു നിലകളാണ് കത്തിനശിച്ചത്. ഇവിടെ കൂടുതലും മലയാളികളാണ് താമസിക്കുന്നത്. കെട്ടിടത്തില്‍ നിന്നും എല്ലാവരേയും ഒഴിപ്പിച്ചു. ഒഴിപ്പിച്ചവരെ സമീപത്തെ ഹോട്ടലുകളിലേക്ക് മാറ്റി. തീപിടുത്തത്തിന്റ കാരണം വ്യക്തമല്ല.  ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഇന്ത്യന്‍ സമയം രാത്രി 12.15 ന് ഷാര്‍ജ–അജ്മന്‍ പാതയിലെ അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അല്‍മനാമാ സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണ്ണമായും കത്തി നശിച്ചു. പുലര്‍ച്ചെ അഞ്ചു മണിയോടെ തീ നിയന്ത്രണവിധേയമാക്കി.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read