ഷിബിന്‍ വധക്കേസ്; ബോണ്ട് നല്‍കണമെന്ന് ഹൈക്കോടതി

By | Tuesday April 11th, 2017

SHARE NEWS

നാദാപുരം: തൂണേരി ഷിബിന്‍ വധക്കേസില്‍ ഉത്തരവിറക്കി ഹൈക്കോടതി. വധക്കേസില്‍ കോടതി വിട്ടയച്ച പ്രതികള്‍ അരലക്ഷം രൂപയുടെ ജാമ്യ ബോണ്ട് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഒന്നു മുതല്‍ 17 വരെയുള്ള പ്രതികളാണ് വിചാരണ കോടതിയില്‍ ജാമ്യ ബോണ്ട് നല്‍കേണ്ടത്. മൂന്നാം പ്രതി കാളിപറമ്പത്ത് അസ്്‌ലം ഇതിനിടയില്‍ കൊല്ലപ്പെട്ടിരുന്നു. കേസിന്റെ അപ്പീല്‍ വിചാരണ കഴിയുന്നത് വരെ വിട്ടയച്ച പ്രതികളെ ജയിലിലടക്കണമെന്ന പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചെങ്കിലും ബോണ്ട് നല്‍കിയാല്‍ മതിയെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്്മായില്‍, സഹോദരന്‍ മുനീര്‍, വരാങ്കി താഴെക്കുനി സിദ്ദിഖ്, മണിയന്റവിട മുത്തു എന്ന മുസ്തഫ, യൂനുസ് വില്ല്യാപ്പള്ളി തുടങ്ങി 17 പേര്‍ ബോണ്ട് നല്‍കണമെന്നാണ് ഉത്തരവിട്ടത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read