കനിവ് തേടി ഷില്‍ന രമേശ്‌;ചികിത്സക്കായി സഹപാഠികള്‍ കൈനീട്ടുന്നു

By | Sunday July 22nd, 2018

SHARE NEWS

നരിപ്പറ്റ:നാദാപുരം ഗവ.കോളേജിലെ അവസനവര്‍ഷ ബി.എസ്.സി ഫിസിക്സ് വിദ്യാര്‍ത്ഥിനി ഷില്‍ന രമേഷിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സഹപാഠികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങി.അപൂര്‍വ്വമായ ഒരിനം കാന്‍സര്‍ ആണ് ഷില്‍നയെ ബാധിച്ചിരിക്കുന്നത്.

ഇതിനകം ഏഴ് ലക്ഷത്തിലധികം രൂപ ചികിത്സക്കായി കുടുംബം ചിലവഴിച്ചു കഴിഞ്ഞു.ഷില്‍നയുടെ അച്ഛന്‍ രമേശന്‍ ശാരീരികപ്രശ്നങ്ങള്‍ കാരണം ഗള്‍ഫില്‍ നിന്നും ജോലി ഉപേക്ഷിച്ചു വന്നിരിക്കുകയാണ്.

ഒരു വര്‍ഷത്തോളം നീളുന്ന ഷില്‍നയുടെ ചികിത്സയ്ക്ക് വന്‍ തുക ഇനിയും വേണ്ടി വരും.ഈ സംഖ്യ സ്വരൂപിക്കാനുള്ള വഴി കാണാനാവാതെ ബുദ്ധിമുട്ടുന്ന കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടാണ്‌ സഹപാഠികള്‍ സോഷ്യല്‍മീഡിയ വഴി സഹായം തേടി ഇറങ്ങിയത്‌.

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ട് നാട്ടുകാരും ഈ കുടുംബത്തെ സഹായിക്കനായി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട് 25-ന് ബുധനാഴ്ച വൈകിട്ട് 4-ന് നരിപ്പറ്റ ഒരപ്പില്‍ സ്കൂളില്‍ വച്ചാണ് യോഗം.

ഷില്‍നയുടെ അമ്മയുടെ പേരിലുള്ള അക്കൗണ്ടില്‍ സഹായങ്ങള്‍ നല്‍കാം-എം.കെ.ബിന്ദു,അക്കൗണ്ട് നമ്പര്‍:67309541251,(IFSC SBIN 0070574)

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read