എഞ്ചിന്‍ തകരാര്‍; നിലത്തിറക്കുന്നതിനിടയില്‍ വിമാനത്തിന് തീപിടിച്ചു

By | Monday June 27th, 2016

SHARE NEWS

singaporeഎന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. സിംഗപ്പൂരിലെ ചാങ്കി വിമാനത്താവളത്തില്‍ നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനത്തിന്റെ ചിറകുകള്‍ക്ക് തീപിടിച്ചത്. വലിയ തോതില്‍ തീപിടുത്തം ഉണ്ടായെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല.

സിംഗപ്പൂരില്‍ നിന്നും മിലാനിലേക്ക് യാത്ര തിരിച്ച ബോയിംഗ് 777-300 ഇ ആര്‍ വിമാനത്തില്‍ 222 യാത്രക്കാരും 19 ജീവനക്കാരുമുണ്ടായിരുന്നു. പറന്നുയര്‍ന്ന ഉടന്‍ തന്നെ എന്‍ജിനില്‍ തകരാര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പെട്ടെന്ന് തന്നെ നഗരത്തിലുള്ള മറ്റൊരു വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വിമാനം ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ചിറക് നിലത്തുമുട്ടി പെട്ടെന്ന് തീപിടിച്ചു. ഉടന്‍ തന്നെ വിമാനത്താവളത്തിലെ രക്ഷാപ്രവര്‍ത്തകര്‍ തീയണക്കുകയും യാത്രക്കാരെ മുഴുവന്‍ തൊട്ടടുത്ത ടെര്‍മിനലിലേക്ക് മാറ്റുകയും ചെയ്തു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read