രാഷ്ട്രീയ കൂട്ടായ്മ വേണം, സുമനസ്സുകള്‍ കനിയണം; നാദാപുരത്തെ സന്തോഷും ഭാര്യയും ദുരന്ത മുഖത്താണ്

By | Monday July 10th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

നാദാപുരം: മരണത്തില്‍ നിന്ന് കഷ്ടിച്ച് തിരിച്ചുവന്നെങ്കിലും ഒരു വലിയ ദുരന്ത മുഖത്താണ് നാദാപുരത്തെ സന്തോഷും കുടുംബവും. നിരവധി മാതൃകകള്‍ തീര്‍ത്ത നാദാപുരത്തെ സര്‍വകക്ഷി രാഷ്ട്രീയ കൂട്ടായ്മ ഉണരണം, സുമനസ്സുകള്‍ കനിയണം ഇവരുടെ ജീവിതം തിരിച്ചു പിടിക്കാന്‍. കോഴിക്കോട് പൊറ്റമ്മല്‍ സ്വദേശിയാണ് സന്തോഷ്. 12 വര്‍ഷം മുമ്പാണ് ഭാര്യ വീടായ നാദാപുരം കുമ്മങ്കോട് എത്തുന്നത്. മെക്കാനിക്കായി ജോലി ചെയ്ത് നല്ല രീതിയില്‍ ജീവിച്ചിരുന്നു സന്തോഷ്. എന്നാല്‍ ഇന്ന് അനുഭവിക്കാത്ത ദുരിതങ്ങളില്ല. ഏക ആശ്വാസം കരുത്തായി ഭാര്യ ശോഭ ഉണ്ട് എന്നത് മാത്രമാണ്.

16 വര്‍ഷം മുമ്പ് സന്തോഷിന്റെ ആദ്യ ഭാര്യ മരിച്ച രണ്ട് പിഞ്ചു മക്കളെ സന്തോഷ് വളര്‍ത്തി. 12 വര്‍ഷം മുമ്പാണ് കുമ്മങ്കോട്ടെ ശോഭ വീണ്ടും ജീവിത സഖിയായത്. കുമ്മങ്കോട് കോട്ടാല ക്ഷേത്രത്തിന് സമീപത്തെ തെക്കയില്‍ താഴെ ശോഭയുടെ പേരിലുള്ള അഞ്ച് സെന്റ് ഭൂമിയിലെ കൊച്ചു വീട്ടിലായിരുന്നു താമസം.

സന്തോഷിന് മെക്കാനിക്ക് ജോലി കുറഞ്ഞതോടെ നാദാപുരത്ത് കോണ്‍ക്രീറ്റ് പണി തുടങ്ങി. ഇതിനിടയിലാണ് സന്തോഷിനെ ബന്ധു ആയ ഒരാള്‍ ഖത്തറിലേക്ക് ജോലിക്ക് കൊണ്ട് പോയത്. ഖത്തറിലെ നിര്‍മാണ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു ജോലി. വിസയുടെ കാശിനായി പുറത്ത് ജോലി ചെയ്യുന്നതിനിടയില്‍ കടുത്ത വെയിലില്‍ തളര്‍ന്നു വീണു. പക്ഷാഘാതം ബാധിച്ച് ജീവശവമായ സന്തോഷിനെ പ്രവാസികളും നാട്ടുകാരും ചേര്‍ന്ന് നാ്ട്ടിലെത്തിച്ചു. ലക്ഷങ്ങള്‍ ചികില്‍സക്കായി ചിലവഴിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. രോഗവും ചികില്‍സയുമായി ആശുപത്രികള്‍ കയറി ഇറങ്ങുന്നതിനിടയില്‍ കൊച്ചു വീട് ജീര്‍ണിച്ച് നിലം പൊത്താറായി.

 

ആരുടെയും കരളലയിക്കുന്ന കാഴ്ചയാണ് സന്തോഷിന്റെ വീട്ടില്‍. വീടെന്ന് പറയാനാവില്ല. അടച്ചുറപ്പില്ലെന്ന് മാത്രമല്ല അടര്‍ന്ന് വീഴുന്ന ചുമരുകള്‍, എന്നോ തകര്‍ന്ന് വീണ മേല്‍ക്കൂര. നാട്ടുകാര്‍ മേഞ്ഞ് കെട്ടിയ താര്‍പൊളില്‍ ഷീറ്റിന് കീഴിലാണ് ഇവരുടെ ദുരിതം ജീവിതം.

 

സന്തോഷ് ഇപ്പോള്‍ ലോട്ടറി വില്‍പ്പനക്കാരനാണ്. തന്നെ തുണക്കാത്ത ഭാഗ്യക്കുറി വിറ്റു കിട്ടുന്നത് ചികില്‍സയ്ക്കും ഭക്ഷണത്തിനും തികയില്ല. വേച്ച് വേച്ച് നടന്ന് ലോട്ടറി വില്‍ക്കുന്ന സന്തോഷിന്റെ ദുരിത ജീവിതം ആരുടെയും കരളലിയിക്കും.

ഒരു നല്ല കാറ്റ് ആഞ്ഞ് വീശിയാല്‍ ഇവിടെ രണ്ട് ജീവനുകള്‍ ഇല്ലാതാകും. നമുക്ക് വേണ്ട ദുരന്തത്തിന് ശേഷമുള്ള ദുരിതാശ്വാസമല്ല. കണ്ണീരൊപ്പാനുള്ള െൈകത്താങ്ങാണ്. ഇവരെ സഹായിച്ച് കൊണ്ടിരിക്കുന്ന സിപിഎമ്മും സഹായം വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ്സും ഒന്നിക്കണം. മുസ്്‌ലീം ലീഗും ബിജെപിയും ഉള്‍പ്പെടുന്ന നാദാപുരത്തെ മറ്റ് പ്രധാന പാര്‍ട്ടികളെല്ലാം ഒരുമിക്കണം. അത് നിരവധി മാതൃകകള്‍ തീര്‍ത്ത നാദാപുരത്തിന്റെ മറ്റൊരു നന്മയുമാകും. ഉദാരയതികള്‍ക്ക് നേരിട്ടും സഹായിക്കാം. SANTHOSH KUMAR, ACCOUNT NUMBER : 67336900774, IFSC CODE-SBTROOOO490, SBI KALLACHI, 9744455628 (mob).

 

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read