ഇവിടെ കണ്ണീര് വില്‍ക്കുന്നില്ല; ഹൃദയം ഹൃദയത്തെ അറിയിന്നുവെന്ന് മാത്രം

By | Friday September 1st, 2017

SHARE NEWS

നാദാപുരം: ഈ സ്‌നേഹ തീരം നാദാപുരത്ത്കാര്‍ കണ്ടിട്ടില്ല. ഹൃദയം ഹൃദയത്തോട് ചേര്‍ന്നപ്പോള്‍ ഇവര്‍ പങ്കുവച്ചത് ഇരുപത് ലക്ഷത്തോളം രൂപ. പത്ത് രൂപ സംഭാവന ചെയ്യുമ്പോള്‍ പത്രവാര്‍ത്തകള്‍ക്ക് പുറകേ പോകുന്നവരല്ല ഈ സ്‌നേഹ കൂട്ടായ്മയുടെ അണിയറയിലുള്ളത്. നാദാപുരത്ത് എങ്ങും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ വളയം ചെറുമോത്ത് എന്ന ഗ്രാമം ശാന്തമായിരിന്നു. മത സാഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റേയും ചെങ്കോലുകള്‍ ഹൃദയത്തില്‍ ഏറ്റിയ ഒരു കൂട്ടം പ്രവാസികളാണ് ടീം സ്‌നേഹ തീരത്തിന് പിറകില്‍.

രോഗങ്ങളാല്‍ വലയുന്നവരുടെയും പാതിവഴിയില്‍ നിലച്ചു പോയ വീടുമായി എരി വെയിലത്തും പൊരി മഴയത്തും കഴിയുന്നവരുടെ ജാതി എന്തെന്നോ മത എന്തെന്നോ ഇവര്‍ അന്വേഷിക്കാറില്ല. ഒരു കൈ നല്‍കുന്നത് മറു കൈ അറിയരുത് എന്ന ആപ്തവാക്യമാണ് ഇവരുടെ മുഖമുദ്ര. അന്ത്രുക്കയും ചോയി ചേട്ടനും കുഞ്ഞമ്മദും കേളപ്പേട്ടനും കൂട്ടി വിളക്കിയ സ്‌നേഹ ബന്ധം കൈമോശം വരരുത് എന്ന ഉറച്ച പ്രഖ്യാപനമാണ് ഈ യുവാക്കള്‍ നടത്തുന്നത്.

ബഹുസ്വരതയുടെ സംസ്‌കാരം വീണ്ടെടുക്കുമ്പോഴും ഇവര്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈയും കണക്കും ഇല്ല. അറിഞ്ഞത് നല്‍കുന്നവനും ഏറ്റു വാങ്ങുന്നവരും മാത്രം. ചെറുമോത്ത് ഒരു പാതിവഴിയില്‍ നിലച്ച വീട് താമസയോഗ്യമാക്കാന്‍ ഇവര്‍ ഒരുമിച്ചപ്പോള്‍ അത് സ്നേഹത്തിന്റെ ഒരു പുതിയ മന്ത്രം തീര്‍ത്തു.

ജീവിത ഉപാധിയായ കോഴി വളര്‍ത്തിയ മാമുണ്ടേരിയിലെ കുടുംബനാഥന്റെ ദുരിതം ഇവര്‍ നാദാപുരം ന്യൂസിലൂടെ അറിഞ്ഞപ്പോള്‍ പിന്നെയൊട്ടും അമാന്തിച്ചില്ല. നഷ്ടങ്ങള്‍ സ്വപനങ്ങള്‍ പോലെ തിരിച്ചെത്തിയപ്പോള്‍ ആ കുടുംബം പറഞ്ഞു ഇതാണ് യഥാര്‍ഥ സ്‌നേഹ തീരം.

 

ഭാരവാഹികളേയെങ്കിലും പേര് വെളിപ്പെടുത്തണമെന്ന അഭ്യര്‍ഥനയും അവര്‍ സ്‌നേഹപൂര്‍വം നിരസിച്ചു. അതെ കണ്ണീര്‍ വില്‍ക്കാനല്ല കണ്ണീരൊപ്പാന്‍ ഇവര്‍ കൈയെത്തും ദൂരത്തുണ്ട്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read