സ്നിക്കേഴ്സ് വിപണിയില്‍ നിന്നും പിന്‍‌വലിക്കുന്നു

By | Wednesday February 24th, 2016

SHARE NEWS

Snickers-chocolate-36037888-500-333യൂറോപ്പ്: കുട്ടികളുടെ പ്രിയ ചോക്ലേറ്റ് ആയ സ്‌നിക്കേഴ്‌സ് വില്‍പന പിന്‍‌വലിക്കുന്നു. ചോക്ലേറ്റില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് 55 രാജ്യങ്ങളില്‍ നിന്നും കമ്പനി സ്‌നിക്കേഴ്‌സ് പിന്‍വലിച്ചു കഴിഞ്ഞു. യൂറോപ്പില്‍ നിന്നാണ് സ്‌നിക്കേഴ്‌സില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്ന പരാതി വരുന്നത്. തുടര്‍ന്നാണ് ജര്‍മനി ഫ്രാന്‍സ് ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള ഏഷ്യയിലെ 55 ഓളം രാജ്യങ്ങളില്‍ നിന്നും സ്‌നിക്കേഴ്‌സ് പിന്‍വലിച്ചിരിക്കുന്നത്.

പ്രത്യേക പാക്കറ്റില്‍ മാത്രമേ പ്ലാസ്റ്റിക്കിന്റെ അംശം ഉണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും കൃത്യമായ ഗുണനിലവാരം ഇല്ലാത്ത ഒരു ഉത്പ്പന്നവും വിപണിയില്‍ എത്തിക്കില്ലെന്നും സ്‌നിക്കേഴ്‌സ് കമ്പനി വ്യക്തമാക്കുന്നു.
അതുകൊണ്ട് തന്നെയാണ് ഉത്പ്പന്നം തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതെന്നും സ്‌നിക്കേഴ്‌സ് കമ്പനി വക്താക്കള്‍ വ്യക്തമാക്കുന്നു.

സ്‌നിക്കേഴ്‌സ് തിരിച്ചുവിളിക്കുന്നത് സാമ്പത്തികമായി കമ്പനിയെ ബാധിക്കുമെന്നും ഫാക്ടറിയെയാണ് സാമ്പത്തികമായി അത് ബാധിക്കുകയെന്നും അദ്ദേഹം പറയുന്നു. മാര്‍സ്, സ്‌നിക്കേഴ്‌സ്, മില്‍ക്കി വേ ബാര്‍സ് തുടങ്ങിയവയാണ് നിലവില്‍ തിരികെ വിളിച്ചിരിക്കുന്നത്. ഏഷ്യയിലെ ചില രാജ്യങ്ങളിലും ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയവിടങ്ങളിലാണ് ഇവ പ്രധാനമായും വില്‍ക്കുന്നത്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read