ഒടുവില്‍ അവര്‍ കണ്ടുമുട്ടി ; തന്നെ ‘ചതിച്ച’ ക്യാമറമാനെ കാണാന്‍ തലശ്ശേരിയില്‍ നിന്ന് ശിവന്യ കോഴിക്കോട്ടെത്തി

By | Friday May 12th, 2017

SHARE NEWS

തലശ്ശേരി: ചതിച്ചതാ എന്നെ ക്യാമറ മാന്‍ ചതിച്ചതാ എന്ന തലക്കെട്ടോടെ സോഷ്യല്‍മീഡിയയില്‍ തരംഗമായ വീഡിയോയിലെ തലശ്ശേരിക്കാരി ശിവന്യ ഒടുവില്‍ തന്നെ ‘ചതിച്ച’ ക്യാമറമാനെ കാണാന്‍ കോഴിക്കോട്ടെത്തി. ഈ സ്നേഹ സംഗമത്തെ കുറിച്ച് ക്യാമറമാന്‍   കൃതേഷ് തന്നെയാണ്  ഫേസ്ബൂക്കിലൂടെ അറിയിച്ചത്.

ഫേസ്ബുക്കിലും, വാട്ട്സ്ആപ്പിലും  തരംഗമായ താന്‍ ഒരു കൌതുകത്തിന് ബിജെപിയുടെ ഒരു പൊതു പരിപാടിക്കിടെ കോഴിക്കോട് വച്ച് പകര്‍ത്തിയ ആ വീഡിയോയിലെ കൊച്ചുസുന്ദരി ആരാണെന്ന അന്വേഷണത്തിലായിരുന്നു ക്യാമറ മാന്‍ കൃതേഷ് വെങ്ങേരിയും. ഒടുവില്‍ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ സഹായത്താല്‍ ആ കൊച്ചു സുന്ദരി തലശ്ശേരി കലായി മാക്കൂട്ടം സ്വദേശി വിജേഷ് ഷീജ ദമ്പതികളുടെ ഇളയ മകളായ   ശിവന്യയാണെന്ന് കണ്ടെത്തി.

കോഴിക്കോട്  ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍റെ സ്റ്റുഡിയോയിലാണ് ശിവന്യ  ക്യാമറമാന്‍ കൃതേഷ് വേങ്ങേരിയെ കാണാന്‍ ഇന്നലെ  തലശ്ശേരിയില്‍ നിന്ന് എത്തിയത്. ശിവന്യക്ക് വന്‍ സ്വീകരണം ആയിരുന്നു സ്റ്റുഡിയോയില്‍ കൃതേഷും സഹപ്രവര്‍ത്തകരും ചേര്‍ന്ന്‍ നല്‍കിയത്.താന്‍ പോലും അറിയാതെ തന്റെ ഭാവാ അഭിനയം ക്യാമറയില്‍ പകര്‍ത്തിയ ക്യാമറമാന് കുറേ പാട്ടുകള്‍ പാടികൊടുത്ത് തന്‍റെ  സ്നേഹവും നന്ദിയും അറിയിച്ചാണ് ശിവന്യയും കുടുംബവും തിരിച്ച് തലശ്ശേരിക്ക്  വണ്ടി കയറിയത്.

2016 സെപ്തംബറില്‍ കോഴിക്കോട് ബിജെപിയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി   മുതലക്കുളം മൈതാനത്ത് നടന്ന  പതാക ജാഥ സമാപനം  കവര്‍ ചെയ്യാന്‍ പോയപ്പോഴാണ് അവിടുത്തെ  പ്രചരണ ഗാനത്തിന് അനുസരിച്ച് ആടിയും, പാടിയും മുഖം കൊണ്ട് ഭാവങ്ങള്‍ മാറി മാറി കാണിച്ചും കളിക്കുന്ന കൊച്ചു സുന്ദരിയെ കൃതേഷ് കാണുന്നത്. ഒരു കൗതുകത്തിന് തന്‍റെ ക്യാമറ അവളെ ഫോക്കസ് ചെയ്തു , പിന്നീട് ഈ ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ്‌  ചെയ്തു.

പിന്നീട് കൃതേഷ് പോലും വിചാരിക്കാത്ത വേഗതയില്‍ വീഡിയോ വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും വൈറലായി. പല ഭാഗത്ത് നിന്നും അഭിനന്ദനങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി.അപ്പോഴും ആരാണ് ഈ പെണ്‍കുട്ടി എന്ന് കൃതേഷ് അന്വേഷിച്ചു.  ഒടുവില്‍ ഇന്നലെയാണ് ആ സ്നേഹ സംഗമത്തിന് കോഴിക്കോട് ഏഷ്യാനെറ്റ്‌ കേബിള്‍ വിഷന്‍റെ സ്റ്റുഡിയോ വേദിയായത്.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read