തൂണേരിയെ കണ്ണീരിലാഴ്ത്തി സൗരവിന്റെ വിയോഗം

By | Wednesday May 24th, 2017

SHARE NEWS

കുറ്റ്യാടി: കുറ്റ്യാടി കനാലില്‍  മുങ്ങി മരിച്ച രണ്ട് കുട്ടികളുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. തൂണേരി പള്ളിത്താഴ കൊറ്റോത്ത് കീഴന സത്യന്റെ മകന്‍ സൗരവ് ആണ് മരിച്ച രണ്ട് കുട്ടികളില്‍ ഒരാള്‍. സൗരവിന്റെ വിയോഗം നാടിനെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. കണ്‍മയയും സഹോദരി കവിയത്രിയും സൗരവും ഒന്നിച്ച് കുളിക്കുന്നതിനിടയില്‍ മുങ്ങി പോകുകയായിരുന്നു. കവിയത്രി കനാലിലെ മരത്തില്‍ പിടിച്ച് കരക്ക് കയറി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാ പ്രവര്‍ത്തനം നടത്തി രണ്ട് കുട്ടികളേയും കരക്കെടുത്ത് കുറ്റ്യാടി ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് സൗരവ്. കായക്കൊടി കല്ലിടുക്കില്‍ പ്രത്യുഷ്പുരത്തെ പ്രത്യുഷിന്റെ മകളാണ് കണ്‍മയ(14)യാണ് മരിച്ച പെണ്‍കുട്ടി. കണ്‍മയ കുറ്റ്യാടി ശ്രീഹരി വിദ്യാപീഠം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അമ്മ: രജനി. സഹോദരന്‍: സച്ചിന്‍. പ്രബീനയാണ് കണ്‍മയയുടെ അമ്മ. സഹോദരി കവിത്രയ.

 

 

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read