ദുരൂഹ മരണം പുറത്തു വന്നതോടെ ശ്രീധരന്റെ വീട്ടിലേക്ക് ആളുകള്‍ എത്തിത്തുടങ്ങി

By | Wednesday August 2nd, 2017

SHARE NEWS

നാദാപുരം: മൊകേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ശ്രീധരന്റെ വീട്ടിലേക്ക് ആളുകള്‍ എത്തിതുടങ്ങി. ഉച്ചയോടെ നിരവധി പേരാണ് മൊകേരിയിലെ മീത്തലെ വട്ടക്കണ്ടി വീട്ടില്‍ എത്തിയത്.

വാര്‍ത്ത കേട്ട് നാട്ടുകാരും ബന്ധുക്കളുമാണ് വരുന്നത്. ശ്രീധരന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് അടുത്ത ബന്ധുക്കള്‍ രംഗത്തു വന്നിരുന്നു.

ഭാര്യയും കാമുകനും കൂടിയാണ് കൊലപാതകം ചെയ്തതായാണ് ആരോപിക്കുന്നത്. പോലീസിനോട് കൊലപാതകം ചെയ്തതായി ഭാര്യ മൊഴി നല്‍കിയതായി സൂചനയുണ്ട്.

മൂന്ന് ആഴ്ച മുമ്പായിരുന്നു മൊകേരിയിലെ മീത്തലെ വട്ടക്കണ്ടി ശ്രീധരന്‍ (50) പുലര്‍ച്ചെയോടെ മരണപ്പെട്ട നിലയില്‍ കണ്ടത്.

ഇതരസംസ്ഥാന തൊഴിലാളിക്കും മരണത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നത്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കയാണ്. അന്വേഷണം ഉൗര്‍ജിതമാണ്.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read