മൊകേരിയില്‍ ശ്രീധരന്റെ ദുരൂഹ മരണം; ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കള്‍

By | Wednesday August 2nd, 2017

SHARE NEWS

നാദാപുരം: മൊകേരിയിലെ ശ്രീധരന്റെ ദുരൂഹണ മരണം ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കള്‍.

ഹൃദയസ്തംഭനം മൂലം മരിച്ചെന്ന വാര്‍ത്ത നിഷേധിച്ചാണ് ബന്ധുക്കള്‍ രംഗത്തു വന്നിരിക്കുന്നത്.

കൊലപാതകം ചെയ്യാന്‍ ശ്രീധരന്റെ ഭാര്യയെയും വീട്ടില്‍ സ്ഥിരമായി വരുന്ന ഇതരസംസ്ഥാന തൊഴിലാളിയെയുമാണ് ബന്ധുക്കള്‍ക്ക് സംശയം.

ഇന്ന് അമ്മയെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

കൊലപാതകമാണെന്ന് ശ്രീധരന്റെ ഭാര്യ പോലീസിനോട് മൊഴി നല്‍കിയതായി സൂചനയുണ്ട്.

ഭര്‍ത്താവിനെ കൊല ചെയ്യാന്‍ കാമുകനായ ഇതരസംസ്ഥാന തൊഴിലാളിയെ കൂട്ടുപിടിച്ചതായാണ് പോലീസിന്റെ നിഗമനം.

ഈ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളി ശ്രീധരന്റെ മരണശേഷം നാട്ടില്‍ നിന്നും അപ്രത്യക്ഷമായതാണ് കൊലപാതകമാണെന്ന് സംശയം വര്‍ധിപ്പിച്ചത്.

ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുയാണ്.

മൂന്ന് ആഴ്ച മുമ്പാണ് മൊകേരിയിലെ മീത്തലെ വട്ടക്കണ്ടി ശ്രീധരന്‍ (50) പുലര്‍ച്ചെയോടെ മരണപ്പെട്ട നിലയില്‍ കണ്ടത്.

സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ മൃതദേഹം കുളിപ്പിക്കുമ്പോള്‍ മൃതശരീരത്തില്‍ കഴുത്തിലും കാലിലും കണ്ട പാടുകള്‍ ചില നാട്ടുകാരില്‍ സംശയം ജനിപ്പിച്ചിരുന്നു.

എന്നാല്‍ സ്വാഭാവിക മരണമെന്ന് ശ്രീധരന്റെ കുടുംബം അറിയിച്ചിരുന്നു. തുടര്‍ന്ന് സംസ്്കരിക്കുകയായിരുന്നു. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മൃതദേഹം പുറത്തെടുക്കും

 

 

 

 

 

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read