പതിനഞ്ച് കേസിൽ പ്രതിയായ പിടികിട്ടാപുള്ളി റിമാന്റിൽ;സുന്നി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലും റാഷിദ് പ്രതി

By | Monday July 10th, 2017

SHARE NEWS

നാദാപുരം: പോലീസ് വാഹനം അക്രമിച്ചതുൾപ്പെടെ പതിനഞ്ച് കേസിൽ പ്രതിയായ പിടികിട്ടാപുള്ളി റിമാന്റിൽ. തൂണേരി മുടവന്തേരി സ്വദേശി ചുണ്ടയിൽ റാഷിദ് (27) ആണ് റിമാന്റിലായത്.2014 മെയ് മാസത്തിൽ സുന്നി പ്രവർത്തകനായ മുടവന്തേരിലെ മഠത്തിൽ മുഹമ്മദിനെ ഒലിപ്പിൽ പള്ളി പരിസരത്ത് വെച്ച് ബൈക്ക് തടഞ്ഞ് നിർത്തി വധിക്കാൻ ശ്രമിച്ച കേസിലും, 2016 ആഗസ്തിൽ വെള്ളൂർ കോടഞ്ചേരിയിൽ കോഴിക്കോട് സിറ്റി അഡ്മിനിസ്ട്രേറ്റിവ് ഡി വൈ എസ് പി സഞ്ചരിച്ച വാഹനം തടഞ്ഞ് നിർത്തി തകർക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസ് ഉൾപ്പെടെ പതിനഞ്ചോളം കേസുകളാണ് ഇയാൾക്കെതിരെ നാദാപുരം പോലീസ് രജിസ്റ്റർ ചെയ്തത്.

ഇതിൽ പന്ത്രണ്ട് കേസുകളിൽ ഇപ്പോൾ വിചാരണ നേരിടുകയും മൂന്ന് കേസുകളിൽ അന്വേഷണം നടക്കുകയുമാണ് .അഞ്ച് വാറന്റുകളാണ് പ്രതിക്കെതിരെ നിലവിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read