എസ്.എസ്.എല്‍.സി.: നാദാപുരം അഞ്ച് സ്‌കൂളുകള്‍ക്ക് നൂറുശതമാനം

By | Thursday April 23rd, 2015

SHARE NEWS

sslc

 

നാദാപുരം: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നാദാപുരം അഞ്ച് സ്‌കൂളുകള്‍ക്ക് നൂറുശതമാനം ജയം. പേരോട്, നാദാപുരം, ഇരിങ്ങണ്ണൂര്‍, ഉമ്മത്തൂര്‍, വിലങ്ങാട് എന്നീ സ്‌കൂളുകളാണ് നേട്ടം കൊയ്തത്.
പേരോട് എം.ഐ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ 422 വിദ്യാര്‍ഥികളും വിജയിച്ചു. 12 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. നാദാപുരം ടി.ഐ.എം. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തുടര്‍ച്ചയായി മൂന്നാംതവണയും നൂറുമേനി കരസ്ഥമാക്കി. 276 വിദ്യാര്‍ഥിനികള്‍ വിജയിച്ച സ്‌കൂളില്‍ 19 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. ഇരിങ്ങണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ 284 വിദ്യാര്‍ഥികളും വിജയിച്ചു. നാല് പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.
258 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്സില്‍ ഒരാള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. പരീക്ഷയെഴുതിയ 100 പേരും വിജയിച്ച വിലങ്ങാട് സെന്റ് ജോര്‍ജ് സ്‌കൂളില്‍ അഞ്ചുപേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. പുറമേരി കെ.ആര്‍. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വളയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വെള്ളിയോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കല്ലാച്ചി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വാണിമേല്‍ ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഒരു വിദ്യാര്‍ഥിയുടെ തോല്‍വിമൂലം നൂറുശതമാനം നഷ്ടപ്പെട്ടു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read