നാടെങ്ങും പേപ്പട്ടികള്‍ ; ഭീതി വിട്ടുമാറാതെ കുറുവന്തേരി

By NEWS DESK | Saturday December 16th, 2017

SHARE NEWS

നാദാപുരം: ചെക്യാട് ഗ്രാമപഞ്ചായത്തില്‍ പേപ്പട്ടി ശല്യം രൂക്ഷമാകുന്നു. ഇന്നലെ കുറുവന്തേരിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാല് പേര്‍ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തെരുവു നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന പദ്ധതി ലക്ഷ്യമിട്ടെങ്കിലും എങ്ങുമെത്തിയില്ല. പട്ടി പിടത്തക്കാരെ കിട്ടാത്തതും തിരിച്ചടിയായി. പ്രദേശവാസികള്‍ പുറം തള്ളുന്ന ഇറച്ചി മാലിന്യമാണ് പട്ടികളുടെ അമിത പ്രജനനത്തിന് കാരണമാകുന്നത്. മാലിന്യ സംസ്്കരണം ജനകീയ പങ്കാളിത്തത്തോടെ മിക്ക സ്ഥാപനങ്ങളിലും നടപ്പിലാക്കപ്പെടുന്നില്ല.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read