വിറങ്ങലിച്ച് കുനിങ്ങാട്; ചുഴലികാറ്റില്‍ പരക്കെ നാശം

By | Saturday August 11th, 2018

SHARE NEWS

വിറങ്ങലിച്ച് കുനിങ്ങാട് ചുഴലികാറ്റില്‍ പരക്കെ നാശം
നാദാപുരം: നിനച്ചിരിക്കാതെ ആഞ്ഞുവീശിയ കാറ്റ് ഒരു നാടിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ശനിയാഴ്ച പകല്‍ 12 ഓടെയാണ് 15 സെക്കന്റെ മാത്രം കുനിങ്ങാട് സംഹാരതാണ്ടവമാടിയത്. വന്‍ മരങ്ങള്‍ കടപുഴകി വീണു .പലരും ജീവനും കൊണ്ട് ഓടി . ജീവിതത്തില്‍ ഇതുവരെ കാണാത്ത ദുരന്ത മുഖമാണ് തങ്ങള്‍ കണ്ടതെന്ന് കുനിങ്ങാട് സ്വദേശികള്‍ ഒന്നടംഗം പറയുന്നു .കാറ്റിന്റെ വേഗത്തില്‍ വെല്ലുന്ന രക്ഷാ പ്രവര്‍ത്തനമാണ് മേഖലയില്‍ നടക്കുന്നത്.നാട്ടുകാര്‍ ഒന്നടഅംഗം രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങി. നാദാപുരം ചേലക്കാടില്‍ നിന്നും എത്തിയ ഫയര്‍ഫോയ്‌സാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചത്. റോഡിലേക്ക് കടപുഴകിയ വന്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടക്കുന്നത്.മേഖലയില്‍ വൈദ്യുതി ബന്ധം താറുമാറയിട്ടുണ്ട്.നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read