‘അരുത് ചങ്ങായി’ ലഹരിക്കെതിരെയുള്ള താക്കീതായി…

By news desk | Thursday October 26th, 2017

SHARE NEWS

പാറക്കടവ്: വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരിമരുന്നുകളുടെ ഉപയോഗം തടയുന്നതിനായി റൂറല്‍ പൊലീസും സ്റ്റുഡന്റ് പൊലീസും സംഘടിപ്പിച്ച അരുത് ചങ്ങായി’ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ലഹരിക്കെതിരേയുള്ള താക്കീതായി. ജനമൈത്രീ പൊലീസും എസ്.പി. സി കേഡറ്റുകളും ചേര്‍ന്ന് അവതരിപ്പിച്ച ആന്റി ഡ്രഗ് ഫ്‌ളാഷ് മോബ് ഫെസ്റ്റ് രണ്ടാം ദിന കലാജാഥ ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍ സെക്കണ്ടറിയില്‍ നാദാപുരം ഡി.വൈ.എസ്.പി വി.കെ രാജു ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ലഹരിക്കെതിരെ ചിത്രരചനയും സംഘടിപ്പിച്ചു.

ലഹരിയുടെ വിപത്തുകള്‍ നിറഞ്ഞു നിന്ന ചിത്രങ്ങള്‍ ഏറേ ശ്രദ്ധ ആകര്‍ഷിച്ചു. സി.ഐ ജോഷി ജോസ്, നാദാപുരം എസ്.ഐ പ്രജീഷ് കുമാര്‍, വളയം എസ്.ഐ ബിനു ലാല്‍,പഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹമൂദ്, മാനേജര്‍ പ്രൊഫ. പി.മമ്മു , ഹെഡ്മാസ്റ്റര്‍ കെ.കെ ഉസ്മാന്‍ , പ്രിന്‍സിപ്പല്‍ കെ.സി റഷീദ് , നസീമ കൊട്ടാരത്ത് , സി.കെ ജമീല,സി.കെ അന്‍വര്‍, എന്‍.കെ കുഞ്ഞബ്ദുല്ല, എം.പി സലീം, ടി.കെ ഖാലിദ് ,മഠത്തില്‍ മഹമൂദ്, സി.പി.ഒമാരായ പി.പി ഹമീദ് , കെ.രജ്ഞിനി , അനില്‍കുമാര്‍ , സുബിത , രാംദാസ് , മുരളി , സുഗത, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ടി.കെ ജാബിര്‍, സത്യന്‍ നീലി, ഇ സി അനീസുദ്ദീന്‍ സംബന്ധിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read