മാതാപിതാക്കളെ തെരുവിലിറക്കി വിടുന്ന മക്കള്‍ക്ക് തിരുത്തിന്റെ പാഠമായി കല്ലായി സ്‌പെഷ്യല്‍ കോളജിലെ വിദ്യാര്‍ഥികള്‍

By | Thursday October 2nd, 2014

SHARE NEWS

collegeകോഴിക്കോട്: വൃദ്ധരായ മാതാപിതാക്കളെ തെരുവിലിറക്കി വിടുന്ന മക്കള്‍ക്ക് തിരുത്തിന്റെ പാഠമായി കല്ലായി സ്‌പെഷ്യല്‍ കോളജിലെ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികള്‍.

വയോജന ദിനത്തില്‍ നഗരത്തില്‍ അലഞ്ഞു തിരിയുന്നവരും മക്കള്‍ ഉപേക്ഷിച്ചവരുമായ വൃദ്ധര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു കൊണ്ടാണ് ഇവര്‍ വ്യത്യസ്തരായത്. കോളജിലെ ‘സെന്‍സ്’ എന്ന സംഘടനയ്ക്ക് കീഴിലാണ് വിദ്യാര്‍ഥികള്‍ ആലംബഹീനര്‍ക്ക് കൈത്താങ്ങായത്.

കോളജ് പരിസരത്ത് ഒറ്റപ്പെട്ട വൃദ്ധര്‍ക്ക് ഭക്ഷണത്തിന് പുറമേ വസ്ത്രവിതരണവും നടത്തി. കോളജ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. റെയില്‍ വേ സ്റ്റേഷന്‍ പരിസരം, മിഠായിത്തെരുവ്, പാളയം തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വിദ്യാര്‍ഥികള്‍ ഭക്ഷണം വിതരണം ചെയ്തു. നഗരത്തിലെ യാചകരുടെ പൂര്‍ണമായ എണ്ണം കണ്ടെത്തി പുനരധിവാസമുള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

 

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read