സുജിത് ലാലിന്‍റെ മരണം; പ്രതികളെ അറസ്റ്റ്‌ ചെയ്യാത്തത് ഉന്നത ഇടപെടലിനെ തുടര്‍ന്ന്;ബി.ജെ.പി

By | Thursday December 3rd, 2015

SHARE NEWS

sujithകുറ്റ്യാടി :  കായക്കൊടി  ചങ്ങരംകണ്ടി സുജിത് ലാലി(19)ന്‍റെ  മരണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാത്തത് ഉന്നത ഇടപെട ലിനെ തുടര്‍ന്നാണെന്ന്  ബിജെ.പി.ആരോപിച്ചു.ലോക്കല്‍ പോലീസിന് അന്വേഷണത്തില്‍ തുമ്പൊന്നും കിട്ടാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയായിരുന്നു.  എന്നാല്‍ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും അറെസ്റ്റ്‌ ചെയ്യാത്തതിനെ തുടര്‍ന്ന് പ്രക്ഷോപത്തിനിറങ്ങാന്‍ തീരുമാനിച്ചതായി  ബി.ജെ.പി.നേതാക്കള്‍ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പിറകോട്ട് പോയിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.സമരത്തോടനുബന്ധിച്ച് തലീക്കരയില്‍ ഇന്ന് വിഷധീകരണ യോഗം നടത്താന്‍ തീരുമാനിച്ചു.

2009 സപ്തംബര്‍ 26 നാണ് കായക്കൊടി തളീക്കര റോഡിന് സമീപമുള്ള കിണറില്‍ സുജിത് ലാലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 21ന് വീട്ടില്‍ നിന്നും ജോലിക്ക് പോയ സുജിത്തിനെ മാരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.21 ന് രാത്രി കിണറിനടുത്ത്‌ നിന്നും നിലവിളി കേട്ടതായി നാടുകാര്‍ പറഞ്ഞു. മരണം സംശയാസ്പതമായി തോന്നിയതിനെ തുടര്‍ന്നാണ്‌ തൊട്ടില്‍പ്പാലം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read