സുഖോയ് വിമാനം കാണാതായ സംഭവം ; അച്ചുദേവിനായി കോഴിക്കോട് മുഴുവന്‍ പ്രാര്‍ഥനയില്‍

By | Thursday May 25th, 2017

SHARE NEWS
കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശില്‍ കാണാതായ ഇന്ത്യയുടെ സുഖോയ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റ്‌കളില്‍ ഒരാള്‍ കോഴിക്കോട്ടുകാരന്‍ എന്ന്‍ അറിഞ്ഞപ്പോള്‍ മുതല്‍ കോഴിക്കോട് മുഴുവന്‍ പ്രാര്‍ഥനയിലാണ്. പന്തീരാങ്കാവ് പന്നിയൂര്‍കുളം പന്നിയൂര്‍കുളം വള്ളിക്കുന്നുപറമ്പില്‍ സഹദേവന്റെയും ജയശ്രീയുടെയും മകന്‍ പൈലെറ്റ് ലഫ്റ്റനന്റ് അച്ചുദേവ് (25) ആണ് കാണാതായവരിലൊരാള്‍.വിവരമറിഞ്ഞ്  അച്ചുദേവിന്റെ മാതാപിതാക്കള്‍  അസമിലെ തേസ്പുര്‍ വ്യോമസേനാ താവളത്തിലേക്ക് തിരുവനന്തപുരത്തുനിന്നും യാത്ര  പുറപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് പരിശീലനപ്പറക്കലിനിടെ വനപ്രദേശത്ത് അപ്രത്യക്ഷമായ വിമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം. തേസ്പുര്‍ വ്യോമതാവളത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കുകിഴക്കായി ബിശ്വനാഥ് ജില്ലയിലെ ദുബിയയ്ക്കു മുകളില്‍ നിന്നാണ് അവസാന സന്ദേശം ലഭിച്ചത്. വിമാനം കണ്ടെത്താന്‍ വ്യോമസേനയുടെ നാലു സംഘങ്ങളും കരസേസനയുടെ ഒന്‍പതു സംഘങ്ങളും സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിവരികയാണ്. ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡറാണ് അച്ചുദേവിനോപ്പം വിമാനത്തില്‍ കൂടെ ഉണ്ടായിരുന്ന മറ്റൊരു പൈലറ്റ്‌.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read