നാദാപുരം ഇന്റോർ സ്റ്റേഡിയത്തിൽ ഷട്ടിൽ സമ്മർ ക്യാമ്പ് തുടങ്ങി

By | Friday April 13th, 2018

SHARE NEWS

നാദാപുരം : നാദാപുരം ഇന്റർസ്റ്റേഡിയത്തിലെ ഷട്ടിൽ ബാഡ്മിന്റൺ ടീം കോഴിക്കോട് ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന സമ്മർ ക്യാമ്പിന് ഇന്റർസ്റ്റേഡിയത്തിൽ തുടക്കമായി. എട്ടു വയസ്സ് മുതൽ പ്രായമുള്ള കുട്ടികൾക്കാണ് ക്യാമ്പ് നടക്കുന്നത്.


പെൺകുട്ടികൾ ഉൾപ്പെടെ മുപ്പതോളം കുട്ടികൾക്കാണ് പരിശീലനം കൊടുക്കുന്നത് .
ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ സി കെ നാസർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കണേക്കൽ അബ്ബാസ് അധ്യക്ഷത വഹിച്ചു. നാഷനൽ കോച്ച് നാസർ കോഴിക്കോടിന്റെ ശിക്ഷണത്തിലാണ് കുട്ടികൾക്ക് കോച്ചിങ് ക്യാമ്പ് നടത്തപ്പെടുന്നത് .സംഘാടകരായ പാലക്കോട്ട് ബഷീർ ഹാജി , എ കെ മജീദ്, ഇ കെ അബ്ദുൾസമദ്‌,അനൂപ്,നിസാർ,സിറാജ്, ഫൈസൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16