സിപിഎം ആദിവാസികളോട് നീതികേട് കാട്ടി- സുരേഷ് ഗോപി എംപി

By | Thursday October 19th, 2017

SHARE NEWS

നാദാപുരം: അടിസ്ഥാന വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് പറയുന്നവര്‍ ആദിവാസി സമൂഹത്തോട് കാണിച്ചത് മഹാമോശമാണെന്ന് പറയാതെ വയ്യ. സിനിമാ സെറ്റലില്‍ തന്നെ തുടങ്ങി… സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ പ്രസംഗം. വിലങ്ങാട് കുറ്റലൂര്‍ കോളനിയില്‍ കുറ്റലൂര്‍ സമരനായകന്‍ പൊരുന്തന്‍ ചന്തു സ്്്മാരക സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകായിരുന്നു അദ്ദേഹം.

ആരാണ് കോര്‍പ്പറേറ്റുകള്‍ക്കും പ്രമാണിമ്മാര്‍ക്കും ഒപ്പം നില്‍ക്കുന്നത് എല്ലാവര്‍ക്കും അറിയാം. കര്‍ഷകരുടെ പേര് പറഞ്ഞ് ആദിവാസികളെ വഞ്ചിച്ച് പ്രമാണിമ്മാര്‍ക്കും ഒപ്പം നില്‍ക്കുകയാണവര്‍. ഇവിടെയുള്ള ആദിവാസി സമര ചരിത്രത്തെ തൊഴിലാളി വര്‍ഗ പാര്‍ട്ടി നേതൃത്വം പരിഹസിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റല്ലൂര്‍ കോളനി വികസനത്തിനായി നിരവധി പദ്ധതികള്‍ എംപി ചടങ്ങില്‍ പ്രഖ്യാപിച്ചു.

കോളനിയിലേക്ക് ഗതാഗതയോഗ്യമായ റോഡ്, ആംബുലന്‍സ് സൗകര്യം, വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂള്‍ ബസ് , തുടങ്ങിയവയ്ക്കായി എംപി ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കും. ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പാര്‍ല്‌മെന്റില്‍ ശ്ബ്ദമുയര്‍ത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.

മണ്ണിന്റെ മക്കളെ അവര്‍ക്ക് അവകാശപ്പെട്ട മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കാന്‍ അനുവദിക്കണമെന്നും ആദിവാസികളുടെ ജീവിക്കാനുള്ള അവകാശം ആരുടേയും ഔദാര്യമല്ലെന്നും ആദിവാസി സമരചരിത്രത്തിലെ വീറുറ്റ ഏടാണ് കുറ്റല്ലൂര്‍ സമരമെന്നും ജെ ആര്‍ എസ് സംസ്ഥാന ചെയര്‍പേഴ്‌സണ്‍ സി കെ ജാനു പറഞ്ഞു. കുറ്റല്ലൂര്‍ സമരത്തില്‍ സ്വീകരിച്ചിരുന്ന നിലപാടുകളെ കുറിച്ച് സിപിഎം ആത്മപരിശോധന നടത്തണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് പറഞ്ഞു.

ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ ഗംഗാധരന്‍, രാജേഷ് പെരുമുണ്ടശ്ശേരി, സന്തോഷ് പി ഉണ്ണി, രതീഷ് കുമാര്‍, അഡ്വ മുരളീധരന്‍, അക്ഷയ്, സി പി കൃഷ്ണന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. അജിത് കുമാര്‍ സ്വാഗതവും എം സി അനീഷ് സ്വാഗതവും പറഞ്ഞു.

 

 

 

Tags: , , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read