പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം കൊടുത്ത് ; വാഗ്ദാന പെരുമഴയായി… സൂപ്പര്‍ സ്റ്റാര്‍

By news desk | Thursday October 19th, 2017

SHARE NEWS

നാദാപുരം: പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം തന്ന അനുഭൂതിയായിരുന്നു കുറ്റല്ലൂര്‍ കോളനിവാസികള്‍ക്ക്  ആദിവാസി നേതാവ് പൊരുന്തന്‍ ചന്തു സ്്മരാക സേവാ കേന്ദ്രത്തിന്റെ  ഉദ്ഘാടന ചടങ്ങ്.  ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ തങ്ങളുടെ പ്രിയ താരം സുരേഷ് ഗോപി എംപി  ഒന്നിവിടെ വരെ വരണമെന്ന് മാത്രമായിരുന്നു കോളനിക്കാര്‍ തങ്ങളുടെ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നത്്. സ്വീകരണം തന്നെ കലക്കി. അമ്പും വില്ലും നല്‍കി പരമ്പരാഗത വേഷത്തില്‍ തന്നെ ഉദ്ഘാടകനെ  സ്വീകരിച്ചു.

ഉദ്്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗകനെ വെട്ടിമാറ്റി സൂപ്പര്‍ സ്റ്റാന്റിന്റെ സൂപ്പര്‍ ഡയലോഡ് ..ഇവിടെ ആവശ്യമുള്ളതെല്ലാം താന്‍ കണ്ടറിഞ്ഞ് ചെയ്യുമെന്നായി താരം. എംപി ഫണ്ടില്‍ നിന്ന് പണം തികയാതെ വന്നാല്‍ മകള്‍ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നും പണം കണ്ടെത്തും.  പ്രഖ്യാപനങ്ങള്‍ക്കിടെ .. പ്രവര്‍ത്തകരുടേയും ആരാധകരുടേയും ആര്‍പ്പുവിളികള്‍.

ആരാധകരെ നിയന്ത്രിക്കാനായി സംഘാടകര്‍ നന്നേ പണിപ്പെട്ടു. കുറ്റല്ലൂര്‍ സേവാ കേന്ദ്രത്തിലേക്ക്് ്600 മീറ്റര്‍ കോണ്‍ക്രീ്റ്റ് റോഡ്, കോളിനിക്കാര്‍ക്ക് വേണ്ടി ആംബുലന്‍സ്, കോളിനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്‌കൂള്‍ ബസ് …നീളുന്നു…. വാഗ്ദാന പെരുമഴ.. കോളനിയിലെ പ്രശ്‌നങ്ങള്‍ നേരിട്ട്് മനസിലാക്കുന്നതിന് വേണ്ടി ഒന്നോ രണ്ടോ ദിവസം കോളനിക്കാരോടൊപ്പം ചെലവഴിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read